❤️സഖി 10❤️ [സാത്താൻ?]

📝 Ongoing

👁 104789 views ❤ 444 likes 💬 29 comments

♥സഖി 10♥
Sakhi Part 10 | Author : Sathan
[ Previous Part ] [ www.kkstories.com ]

വീണ്ടും എത്തിയിട്ടുണ്ട് കേട്ടോ 😊 കഥയുടെ സംഭവം ബഹുലമായ ഭാഗങ്ങളിലേക്ക് കടക്കുന്നതിന്റെതായ വലിച്ചു നീട്ടലും ലാഗും ഈ ഭാഗത്തിൽ ഉണ്ടാവാം സോറി 😊. ബാക്കി കഥയിൽ ❤️

രാവിലെ ഉറക്കം ഉണർന്ന വിഷ്ണു കാണുന്നത് ഭിത്തിയിൽ ചാരിയിരുന്നുറങ്ങുന്ന ഐശ്വര്യയെ ആയിരുന്നു. ഉറക്കത്തിലാണ് എങ്കിലും അവളുടെ വിരലുകൾ അവന്റെ മുടിയിഴകളിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നത് അവന് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു. തെറ്റിദ്ധാരണയുടെ പുറത്ത് ചെയ്തു കൂട്ടിയതിനൊക്കെ പ്രായശ്ചിതം എന്നപോലെ അവളുടെ കണ്ണുകളിൽ നിന്നും അപ്പോഴും ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുള്ളികൾ കണ്ട് ചെറുതായി അവന്റെ ഉള്ളു പിടഞ്ഞോ എന്ന് ചോദിച്ചാൽ അതെ എന്ന് തന്നെ പറയുന്നതാവും ശെരി.

ഒരുപക്ഷെ ആഗ്രഹിക്കാൻ പാടില്ലാത്തത് ആയത്കൊണ്ട് പണ്ട് എപ്പോഴോ ഉപേക്ഷിച്ച തന്റെ ആദ്യ പ്രണയത്തിന്റെ അവശേഷിപ്പുകൾ ഇന്നും ഉള്ളിൽ നിലനിൽക്കുന്നത് കൊണ്ടാവാം അവൾ സങ്കടപ്പെടുന്നതോ കരയുന്നതോ കാണുന്നത് അവന് സഹിക്കാൻ കഴിയാതെ വരുന്നത്.

തലേ ദിവസം ആരോടേലും ഒന്ന് തുറന്നു പറയാൻ ഇത്രയും കാലം വെമ്പി നിന്നിരുന്ന തന്റെ മനസ്സിലുള്ള സങ്കടങ്ങളും കുറ്റബോധവും അവളുടെ അടുത്തുതന്നെ പറഞ്ഞു തീർത്തത് കൊണ്ടും അവ തന്നിലുണ്ടാക്കുന്ന വിഷമങ്ങളും കുറെയൊക്കെ കരഞ്ഞു തീർക്കാൻ കഴിഞ്ഞതും കൊണ്ടാവാം അവന്റെ മനസ്സിന് ചെറുതല്ലാത്ത ആശ്വാസവും തന്നെ വിശ്വസി

📚 Chapters

1 published

Related Stories

💬 Comments

View all comments