Chapter Title : ❤️സഖി 11❤️ [സാത്താൻ?]
നൽകി. തന്റെ ലക്ഷ്യത്തിൽ നിന്ന് ലഭിച്ച ധൈര്യം ആ ധൈര്യത്തിലൂടെ തനിക്ക് ലഭിച്ച ആ ഊർജ്ജം അത് അവന്റെ വാക്കുകളിലൂടെ പുറത്തുകടക്കുവാൻ തയ്യാറായി കഴിഞ്ഞിരുന്നു.
തനിക്ക് മുന്നിലായി നിരത്തിയിട്ട ഓരോ ഇരിപ്പിടങ്ങളിലും ഇരിക്കുന്നോ ഓരോരുത്തരെയും ഒന്നുകൂടെ ഉറ്റുനോക്കി കൊണ്ട് തന്നെ അവൻ സംസാരിക്കാനായി തയ്യേറെടുത്തു.
(ചിലരിൽ തന്നോട് പണ്ട് ഉണ്ടായിരുന്ന വാത്സല്യവും മറ്റു ചിലരിൽ പുതിയ md എന്ന നിലയിൽ തന്നെയുള്ള അളവുറ്റ ബഹുമാനവും വ്യക്തമായിരുന്നു. ഭൂരിഭാഗം ആൾക്കാരുടെയും മുഖത്തുള്ള വികാരങ്ങൾ ഇതൊക്കെ ആയിരുന്നു എങ്കിലും മറ്റെന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഇരിക്കുന്ന മറ്റു ചിലരെ കൂടി അവൻ ശ്രദ്ധിച്ചിരുന്നു )
ഒരിക്കൽ കൂടി എല്ലാവരിലും കൂടെ കണ്ണോടിച്ച ശേഷം അവൻ എല്ലാവരോടുമായി സംസാരിച്ചു തുടങ്ങി.
"എല്ലാവർക്കും എന്നെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ലല്ലോ അല്ലെ 🙂.അല്ല ഒന്നുകൂടെ അങ്ങ് പരിചയപ്പെടുത്തിയേക്കാം ഞാൻ ഇവിടെ ഉണ്ടായിരുന്ന സമയത്ത് ഇല്ലായിരുന്ന പലരും ഇന്ന് ഇവിടെ ഉണ്ടല്ലോ. ഞാൻ വിഷ്ണു. നിങ്ങളുടെ പഴയ md യുടെ മകൻ.
അല്ല വളർത്തുമകൻ അങ്ങനെ പറഞ്ഞാൽ അല്ലെ ചിലർക്കെങ്കിലും സമാധാനമാവു 🙂(പണ്ടും ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും തന്നെ വെറും ഒരു വളർത്തുമകൻ ആയി മാത്രം കണക്കാക്കിയിരുന്ന പലരെയും നോക്കി കൊണ്ട് അത് പറയുമ്പോൾ എന്തോ കടന്നെല്ല് കുത്തിയതുപോലെ അവരുടെയൊക്കെ മുഖം വീർക്കുന്നത് അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. )
ആ അതെന്തെങ്കിലും ആവട്ടെ ഇപ്പോൾ ഇവിടെ എന്റെ സ്ഥാനം ഈ സ്ഥാപനങ്ങളുടെ ഒക്കെ md എന്നതാണ്. സൊ പണ്ട് എങ്ങനെ ആയിരുന്നോ അതുപോലെ അല്ലങ്കിൽ അതിലും ഭംഗിയായി തന്നെ എല്ലാ സ്ഥാപനങ്ങളും മുന്നോട്ട് കൊണ്ടുപോകണം എന്നാണ് എന്റെ താല്പര്യം. അതിനു
💬 Comments
View all comments