Chapter Title : ❤️സഖി 2❤️ [സാത്താൻ?]
തന്നെ തിരികെ പോയി.
അവളെ കാണാൻ ഉള്ള കൊതി കൊണ്ടാവാം എങ്ങനെ എങ്കിലും രാവിലെ ആവാൻ എനിക്ക് തിടുക്കം ആയി.
ഓരോ മിനുട്ട് കളും യുകങ്ങളെ പോലെ ആണ് കടന്നുപോയത്.
ഉറങ്ങാൻ കിടന്നപ്പോഴും കണ്ണടച്ചാൽ അവളുടെ മുഖം.
രാവിലെ ആഷികിനെ പേടിച് സംസാരിച്ച അവളുടെ ശബ്ദം എന്ത് രസം ആയിരുന്നു അത് കേൾക്കാൻ.
ഈ ജീവിതം മുഴുവനും അത് ആസ്വദിച്ചു കേൾക്കാൻ കഴിയണേ എന്ന് ഈശ്വരനോട് ഞാൻ പ്രാർത്ഥിച്ചു.
അങ്ങനെ ഓരോന്ന് ആലോചിച് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.
രാവിലെ അമ്മയുടെ വിളി കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്.
അമ്മ : മോനെ എഴുന്നേക്കട.
സമയം ഒരുപാടായി.
നിനക്ക് ഇന്ന് കോളേജിൽ പോവണ്ടേ?
ഞാൻ : അമ്മാ ഒരു അഞ്ചു മിനിറ്റ് കൂടി പ്ലീസ്..
അമ്മ : കൊഞ്ചല്ലേ കണ്ണാ എഴുനേറ്റ് വരാൻ നോക്ക് സമയം 9 കഴിഞ്ഞു..
ഞാൻ : ? എത്ര ഒൻപതോ?
അമ്മ : പിന്നെ എത്ര ആയി എന്നാ മോൻ കരുതിയത്?
എഴുന്നേറ്റെ പോയി ഫ്രഷ് ആയി ഒരുങ്ങി വാ.
ഞാൻ ഭക്ഷണം എടുത്ത് വെക്കാം
സമയം വൈകിയതിന്റെ കാരണത്താൽ പെട്ടന്ന് തന്നെ എഴുന്നേറ്റ് ബാത്‌റൂമിൽ കയറി പല്ലുതേപ്പും കുളിയും ഒക്കെ പാസ്സാക്കി ഡ്രെസ്സും മാറി നേരെ താഴേക്ക് ചെന്നു.
അതാ അവിടെ ഒരുത്തൻ ഇരുന്ന് വെട്ടി വിഴുങ്ങുന്നുണ്ട്.
ഞാൻ : രാവിലെ തന്നെ കുറ്റിയും പറിച്ചു എത്തി അല്ലെ?
ആഷിക് : ഓ എത്തി സാർ എഴുന്നേൽക്കാൻ വൈകിയപ്പോൾ വല്ലതും കഴിക്കാം എന്ന് കരുതി...
അമ്മേ ദോശ....
ഞാൻ : തിന്നണം എന്നാ വിചാരം മാത്രമേ ഉള്ളു അല്ലെ മലരേ ?
ആഷിക് : അത് അത്രേ ഉള്ളു നീ കഴിക്ക് ഇന്ന് പണി തുടങ്ങേണ്ടത് അല്ലെ?
ഞാൻ : പണിയൊ? എന്ത് പണി....
ആഷിക് : എടാ അഞ്ജലി..
ഞാൻ : ഓ അത് പണി അല്ലല്ലോ മോനെ ജീവിതം അല്ലേടാ ??....
ആഷിക് : അയ്യേ ക്രിഞ്ച്....
ഞാൻ : പോടാ
അങ്ങനെ ഭക്ഷണം കഴിച്ചു ഞങ്ങൾ ഇറങ്ങി. പതിവ്
💬 Comments
View all comments