0%

Chapter Title : ❤️സഖി 3❤️ [സാത്താൻ?]

Author : Kambikathakal Read All Parts 896

ഇവളുടെ നേരെ നീണ്ടാൽ പിന്നെ കൈ പൊക്കാൻ നിനക്ക് ജീവൻ ഉണ്ടാവില്ല.

കേട്ടോടാ നായിന്റമോനെ ???

പെട്ടന്നുള്ള ദേഷ്യത്തിൽ അവനോട് വിളിച്ചു പറഞ്ഞ ശേഷം ഞാൻ അവളുടെ കയ്യും പിടിച്ചു നടന്നു.

ഇടിയുടെ പവർ കാരണമാവണം അവിടെ കൂടി നിന്ന ഒരുത്തൻ പോലും അനങ്ങിയില്ല.

അഞ്ജലിയുടെ കയ്യും പിടിച്ചു നടന്നകലുന്ന എന്നെ ഇടിക്കാൻ ആയി നിലത്തുനിന്നും എഴുന്നേറ്റ ജിബിൻ ഓടി വരാൻ നോക്കി എങ്കിലും കൂടെ ഉള്ളവർ എല്ലാവരും കൂടി അവനെ തടഞ്ഞു.

"ജിബി ഇവിടുന്ന് വേണ്ട.

അവനെ പുറത്ത് കിട്ടും അപ്പോൾ തീർക്കാം "

കൂടെ ഉണ്ടായിരുന്നവരിൽ ഒരുത്തൻ അവനോട് പറഞ്ഞു.

എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവനും ഞാൻ പോവുന്നത് നോക്കി നിന്ന്.

അവളുടെ കൈ പിടിച്ചുതന്നെ കുറച്ച് മുന്നോട്ട് നടന്നുകഴിഞ്ഞപ്പോൾ ആണ് എന്തൊക്കെ ആണ് ഞാൻ ദേഷ്യത്തിൽ വിളിച്ചു പറഞ്ഞത് എന്ന ഒരു ബോധം എനിക്ക് വന്നത്.

ഞാൻ അവളുടെ കയ്യിൽ നിന്നും വിട്ടു.

ശേഷം അവളോട് ആയി പറഞ്ഞു.

ഞാൻ : എടോ സോറി കേട്ടോ.

അനുവാദം ഇല്ലാതെ ഒരു പെൺകുട്ടിയുടെ കയ്യിൽ പിടിക്കാൻ പാടില്ല എന്നറിയാം.

ഇതിപ്പോൾ അവിടെ നിന്നും തന്നെ കൊണ്ടുപോരാൻ ചെയ്തതാണ്.

സോറി

അതും പറഞ്ഞു ഞൻ തിരികെ നടക്കാൻ ആയി തിരിഞ്ഞു.

"താങ്ക്സ് "

അതെ അന്ന് ആദ്യം ആയി കേട്ട അതെ മധുരമായ ശബ്ദം.

ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം

ഞാൻ : ആഹാ ഇയാൾ സംസാരിക്കുവോ?

അല്ല അന്ന് പേര് പറയുന്നത് മാത്രമേ ഇതുവരെ കെട്ടിട്ടുള്ളു അത് കൊണ്ട് ചോദിച്ചതാ.

അല്ല എന്തിനാ

💬 Comments

View all comments