0%

Chapter Title : ❤️സഖി 5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 1.1K

വലിച്ചു. അവൾ എന്നോട് ചേർന്നായി നിന്ന്. ആൾക്ക് നല്ല ഭയം ഉണ്ടെന്ന് തോന്നുന്നു. നിന്ന് വിറകുവാ ?

ഞാൻ പിടിച്ചിരുന്ന അവളുടെ കയ്യിൽ മാത്രം എന്റെ പിടി മുറുക്കി കൊണ്ട് അവളിൽ നിന്നും മാറി. ശേഷം പോക്കറ്റിൽ നിന്നും ഒരു ബോക്സ്‌ പുറത്തെടുത്തു.

ഇതെന്താ ഇവിടെ നടക്കുന്നെ എന്ന് പോലും മനസിലാവാതെ അവൾ എന്നെ നോക്കി നിന്നു.

ഞാൻ ആ ബോക്സിൽ നിന്നും ഒരു മോതിരം എടുത്ത ശേഷം അവളുടെ വിരലിൽ അണിയിച്ചു ശേഷം അവളോടായി പറഞ്ഞു.

ഞാൻ : എന്റെ പെണ്ണിന് എന്റെ ആദ്യ സമ്മാനം ?

അഞ്ജലി : ? എന്തിനാ ഏട്ടാ ഇതൊക്കെ?

ഞാൻ : ചുമ്മാ കണ്ടപ്പോൾ നിനക്ക് ഇതൊരു ഭംഗി ആയിരിക്കും എന്ന് തോന്നി അങ്ങനെ വാങ്ങിയതാ.

അഞ്ജലി : അത്രയ്ക്ക് ഇഷ്ടമാണോ എന്നെ ??

ഞാൻ : ഇന്ന് ഞാൻ എന്റെ അമ്മയെയും അച്ഛനെയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെ മാത്രമാണ്. ഇനിയും അത് അങ്ങനെ തന്നെയായിരിക്കും.

അഞ്ജലി : എന്നും ഉണ്ടാവോ എന്റെ കൂടെ?

ഞാൻ : ജീവൻ നിലക്കുന്നതുവരെ നിന്റെ മാത്രമായി എന്നും നിന്നോടൊപ്പം കാണും പോരെ

അഞ്ജലി : ??

ഞാൻ : ശേ എന്തിനാ ഇപ്പൊ എന്റെ കൊച്ചിങ്ങനെ കരയുന്നത് അയ്യേ... കരയല്ലേ ?

?????

ഞാൻ പറഞ്ഞു തീരും മുൻപ് തന്നെ അവൾ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു കഴിഞ്ഞിരുന്നു. ഇരുകൈകൾ കൊണ്ടും അവൾ എന്നെ വലിഞ്ഞു മുറുക്കി എന്നോട് ചേർന്ന് നിന്ന്.

എന്തൊക്കെയോ എന്റെ നെഞ്ചിൽ അമർന്നിരുന്നു എങ്കിലും അപ്പോൾ

💬 Comments

View all comments