Chapter Title : ❤️സഖി 5❤️ [സാത്താൻ?]
ഒക്കെ അങ്ങ് പറയുന്നതല്ലാതെ ഒരുപാട് ശ്രദ്ധിക്കാൻ എനിക്കായിരുന്നില്ല.
കാരണം എന്റെ ഏക ലക്ഷ്യം അവളെ കാണണം എന്നത് മാത്രമായിരുന്നു.
ഒരു 9:30 ആയിക്കാണും അവളുടെ കൂട്ടുകാരികൾ മാത്രം വരുന്നത് കണ്ടു. അവൾ പക്ഷെ ആ കൂട്ടത്തിൽ ഇല്ലാത്തത് എന്താ എന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
ഇന്നലെ രാത്രി വിളിച്ചപ്പോഴും പറഞ്ഞത് രാവിലെ കാണാം എന്നായിരുന്നു.
എന്റെ ആശങ്ക മറച്ചു വെക്കാതെ തന്നെ ഞാൻ സ്നേഹയോടും ഗായത്രിയോടും കാര്യം അന്നെഷിച്ചു.
ഞാൻ : സ്നേഹ.. അവൾ എവിടെ?
സ്നേഹ : എന്താ ചേട്ടാ കാണാൻ കൊതിയാവുന്നുണ്ടോ? ?
ഞാൻ : ???
ഗായത്രി : എന്നാലേ ഇനി കുറച്ചു ദിവസത്തേക്ക് കൂടി കാത്തിരുന്നോ... അവൾ നാട്ടിലേക്ക് പോയി.
ഞാൻ : ? എന്തിനു? എന്നോട് ഒന്നും പറഞ്ഞില്ലല്ലോ?
സ്നേഹ : അത് ചേട്ടാ ഇന്ന് രാവിലെയാണ് വീട്ടിൽ നിന്നും കൂട്ടാൻ ആള് വന്നത്.
അവളുടെ അച്ഛമ്മ സുഖമില്ലാതെ കിടക്കുവാണ് അതുകൊണ്ട് പെട്ടന്നുള്ള പോക്കായിരുന്നു.
പിന്നെ വീട്ടിലായത് കൊണ്ട് വിളിക്കാൻ കഴിഞ്ഞെന്നു വരില്ല ചേട്ടനോട് കാര്യങ്ങളൊക്കെ പറയണം എന്ന് പറഞ്ഞിട്ടാണ് പോയത്.
ഞാൻ : ? അല്ല ഇനി എന്നാ വരുക?
ഗായത്രി : ഒരാഴ്ച എന്നപറഞ്ഞെ
ഞാൻ : ആഹ് ശെരി...
സ്നേഹ : എന്നാൽ ഞങ്ങൾ അങ്ങോട്ട് പോട്ടെ?
ഞാൻ : ആ
മൈര് എന്തൊരു അവസ്ഥയാണ് ദേവിയെ പെണ്ണിനെ ഒന്ന് കാണാം നേരിട്ട് ഒരുപാട് സംസാരിക്കാം എന്നൊക്കെ കരുതി വന്നിട്ട് ഇപ്പോൾ ഇത് എന്ത് പണിയ.
ഇനി ഒരാഴ്ച കൂടി കാക്കണമല്ലോ ?
അങ്ങനെ ആലോചനയിൽ മുഴുകി നിൽക്കുമ്പോൾ ആണ് അങ്ങോട്ടേക്ക് മേഘ മിസ്സ് വരുന്നത്.
എന്നെ കണ്ടപാടേ പുള്ളിക്കാരി എനിക്കരികിലേക്ക് വന്നു.
മേഘ മിസ്സ് : വിച്ചു എങ്ങനുണ്ട് നിനക്കിപ്പോൾ?
ഞാൻ : കുഴപ്പമൊന്നുമില്ല മിസ്സേ...
മിസ്സ് : മ്മ് എന്തുപറ്റി മുഖത്തൊക്കെ ഒരു വാട്ടം?
ഞാൻ : ഏയ്യ് ഒന്നുമില്ല..
മിസ്സ് : അത് വെറുതെ... എന്താ മോനെ അഞ്ജലി വരാത്തത് കൊണ്ടാണോ?
ഞാൻ :??? അഞ്‌ജലിയോ ഏത് അഞ്ജലി.... മിസ്സ് എന്താ ഈ പറയുന്നത്.
💬 Comments
View all comments