Chapter Title : ❤️സഖി 6❤️ [സാത്താൻ?]
വികാരങ്ങളെ ഒതുക്കി നിറുത്താൻ സഹായിച്ചിരുന്നു. ആരോരുമില്ലാത്തവന് കാലം കരുതിവെച്ച സൗഭാഗ്യം അതായിരുന്നു എന്റെ അച്ഛനും അമ്മയും ദേ ഇവളും.
ദിവസങ്ങളും മാസങ്ങളും കടന്നുപോയികൊണ്ടിരുന്നു. ഓരോ ദിവസവും ഞങ്ങൾ ഇരുവരും കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരുന്നു.
നീണ്ട ഒരു വർഷത്തെ പ്രണയം അത്ര വല്യ സംഭവം ആയിട്ട് എല്ലാവർക്കും തോന്നണമെന്നില്ല എങ്കിലും എന്നെയും അഞ്ജുവിനെയും സംബന്ധിച്ചിടത്തോളം ഈ ഒരു വർഷം ഞങ്ങൾക്ക് വളരെ വലുതാണ്.
ഈ കാലയളവിനുള്ളിൽ തന്നെ അവൾ അച്ഛനും അമ്മയുമായും കൂടുതൽ അടുത്തു.
എന്തിനു ഇപ്പോൾ എന്നേക്കാൾ കൂടുതൽ അവരെ സ്നേഹിക്കുന്നതും ശ്രദ്ധിക്കുന്നതും അവളാണോ എന്നുപോലും തോന്നാറുണ്ട്.
ഫൈനൽ ഇയർ ആയതുകൊണ്ട് കൂടുതൽ ഉഴപ്പും കറക്കവും ഒന്നും വേണ്ടന്നാണ് അവളുടെ ഓർഡർ. ?
അങ്ങനെയിരിക്കെ ഒരു ദിവസം കോളേജ് കഴിഞ്ഞു വീട്ടിലേക്ക് വന്ന ഞാൻ കാണുന്നത് എന്തോ കാര്യമായ ചർച്ച ചെയ്യുന്ന അച്ഛനെയും കുറുപ്പ് സാറിനെയുമാണ്.
എന്താണ് കാര്യം എന്ന് ഞാൻ അന്വേഷിച്ചു എങ്കിലും രണ്ടുപേരും ഒന്നും വിട്ട് പറയുന്നുണ്ടായിരുന്നില്ല.
സമയമാവുമ്പോൾ പറയാം എന്ന് മാത്രമായിരുന്നു മറുപടി.
പിന്നെ പതിവിലും വിപരീതമായി കുറച്ചു സീരിയസ് ആയിട്ട് ആയിരുന്നു അവർ സംസാരിച്ചിരുന്നത് അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ ഞാൻ മുറിയിലേക്കും പോയി.
രാത്രി ഭക്ഷണം കഴിക്കുമ്പോൾ പോലും അച്ഛന്റെ മുഖത്ത് എന്തൊക്കെയോ ഭയം അല്ലങ്കിൽ ടെൻഷൻ ഉള്ളത് എനിക്ക് മനസ്സിലായിരുന്നു.
എന്താ കാര്യം എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും എന്നോട് ഒന്നും മറച്ചുവെക്കാത്ത അച്ഛൻ തന്നെ ഇങ്ങോട്ട് പറയും എന്നറിയിവുന്നത് കൊണ്ട് ഞാൻ ഒന്നും തന്നെ അങ്ങോട്ട് ചോദിക്കാൻ മുതിർന്നില്ല.
ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ രാത്രി അമ്മ ഉറങ്ങിയതിനു ശേഷം അച്ഛൻ എന്റെ മുറിയിലേക്ക് വന്നു.....
അച്ഛൻ : മോനെ.... നീ ഉറങ്ങിയോ?
ഞാൻ : ഇല്ല എന്താ അച്ഛാ?
അച്ഛൻ : നീ തിരക്കിലല്ല എങ്കിൽ ഒന്ന് വാ നമുക്ക് ഒന്ന് പുറത്തേക്ക് പോവാം.
ഞാൻ : എനിക്ക് എന്ത് തിരക്ക് വാ പോവാം.
അച്ഛൻ : ഇതാ വണ്ടി എടുത്തോ
അതും പറഞ്ഞുകൊണ്ട് കാറിന്റെ കീ എന്റെ നേരെ നീട്ടി.
ഞാൻ അതുവാങ്ങി പോർച്ചിലേക്ക് പോയി
💬 Comments
View all comments