Chapter Title : സലാമിന്റെ മനസ്സ് കീഴടക്കിയ സ്നേഹനിധിയായ രാധിക [All123]
അദ്ധേഹത്തെ ചിന്തിക്കാത്ത ദിവസങ്ങൾ ഇപ്പോൾ രാധികയുടെ ജീവിതത്തിലില്ല
രാജേഷിന്റെ മറുപടി അറിയില്ല എന്ന മാത്രമേ ഉണ്ടായിരുന്നുള്ളൂ… രാജേഷിന് ഉറപ്പായിരുന്നു തന്റെ മുതലാളി എൻ്റെ കല്യാണത്തിന് വരില്ല എന്ന് …പക്ഷേ രാധികക്ക് ഉറപ്പായിരുന്നു സലാം കല്യാണത്തിന് വരുമെന്ന്
കാരണം സലാം കൊടുത്തയച്ച ഗിഫ്റ്റ് അതിൽ ഉണ്ടായിരുന്ന രാധിക ഈ സാരിയിൽ നല്ല സുന്ദരി യായിരിക്കും കല്യാണത്തിന് ഞാൻ വരും എന്ന വരികളും
.താലികെട്ടാൻ സമയമായപ്പോൾ രാധിക എല്ലായിടത്തും ഒന്നു കണ്ണോടിച്ചു പല ആൾക്കാരും കടന്നുവരുന്നൂണ്ടെങ്കിലും, പക്ഷേ സലാമിനെ മാത്രം അവൾ കണ്ടില്ല
അപ്പോഴാണ് ഒരു ബെൻസ് കാർ അവിടെ വന്നത് അവൾ കണ്ടത്…അവൾ ആ മണ്ഡപത്തിൽ നിന്ന് എത്തി വലിഞ്ഞു നോക്കി …അപ്പോൾ ഡോർ തുറന്നു കണ്ണിൽ ഒരു കുളിംഗ് ഗ്ലാസ് വെച്ച് അവളുടെ മനസ്സിലെ കാമുകൻ അതിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടത്…അവൾ തലതാഴ്ത്തിട്ട് താലികെട്ടാൻ ഇരിക്കുന്ന രാജേഷിനോട് പറഞ്ഞു രാജേഷ് നിൻ്റെ മുതലാളി അതാ വന്നിട്ട്…അവൻ ചാടി എണീക്കാൻ നോക്കിയപ്പോൾ അവൾ തടഞ്ഞു ഞാൻ പോവാം
എന്നാ ചേച്ചി പോ… അദ്ദേഹത്തിനെയും കൂട്ടി ഇങ്ങോട്ട് വാ
എന്നിട്ട് താലികെട്ടി കഴിയുമ്പോൾ ചേച്ചി തന്നെ അദ്ദേഹത്തിന് ഭക്ഷണം വിളമ്പി കൊടുക്കണം
ഭക്ഷണം ഒന്നും കഴിക്കാന് അദ്ദേഹം നിൽക്കുന്നില്ലെങ്കിലും ചേച്ചി നിർബന്ധിച്ചു കൊടുക്കണം
അദ്ദേഹം ആരുടെയും കല്യാണത്തിന് ഒന്നും പോകാറില്ല ആദ്യമായിട്ടാണ് വന്നിരിക്കുന്നത് നല്ലതുപോലെ നോക്കണം
തൻ്റെ ചേച്ചി ചേച്ചിയെ മൊത്തം കൊടുക്കാൻ നിൽക്കുമ്പോൾ ആണോ നീ ഒരു ഭക്ഷണത്തിന്റെ കാര്യം പറയുന്നെ എന്ന് മനസ്സിൽ പറഞ്ഞ് രാധിക സലാം വരുന്ന വഴിയിലേക്ക് നടന്നു
താൻ ഗിഫ്റ്റ് ആയിട്ട്
💬 Comments
View all comments