Chapter Title : സലാമിന്റെ മനസ്സ് കീഴടക്കിയ സ്നേഹനിധിയായ രാധിക [All123]
സെക്രട്ടറി മുതൽ ലേബർമാരെയുള്ള നൂർക്കണക്കിന് തൊഴിലാളികളുടെ വിയർപ്പ് ചെറുതല്ല എന്ന് വിശ്വസിക്കുന്ന ആളാണ് അയാൾ ………
പെങ്ങൾ രാധികയോട് സംസാരിക്കുമ്പോൾ തന്റെ പിറകെ വന്ന് നിൽക്കുന്ന മുതലാളിയെ രാജേഷ് കണ്ടില്ല എന്നാൽ രാജേഷിന്റെ പുറകെ വന്ന് നിൽക്കുന്ന വെള്ള കന്തൂറ ഇട്ട് നിൽക്കുന്ന ആളെ രാധിക കാണുന്നുണ്ട്… അയാളെ കണ്ടതോടെ രാധികയ്ക്ക് ശരീരത്തിൽ എന്ത് വലിഞ്ഞ് മുറുകുന്നത് പോലെ അവൾക്ക് തോന്നി
തന്നെ തന്റെ കാന്തിക ശക്തിയാൽ അയാൾ വലിച്ചെടുക്കുന്നതുപോലെ അവൾക്ക് അനുഭവപ്പെട്ടു…
അദ്ദേഹത്തിന്റെ സൗന്ദര്യത്തിനുണ്ടായിരുന്നത് അത്രത്തോളം ആകർഷണമായിരുന്നു…രാധിക ആ സൗന്ദര്യം കണ്ട നിമിഷം തന്നെ വേറൊരു ലോകത്തിലേക്ക് താൻ ചെന്ന് ചേർന്നുപോയതുപോലെ അവൾക്ക് തോന്നി
അതൊന്നാകെ അവളുടെ ഉള്ളിൽ ഒരു ഉണർവും അതിരുമായുളള ചലനവും സൃഷ്ടിച്ചു…അവളുടെ ശരീരവും മനസ്സും ഒരുപോലെ പ്രകമ്പനം കൊള്ളിച്ചു. അയ്യോ…
ഞാൻ എന്താണ് ചിന്തിച്ചു തുടങ്ങുന്നത്?’ എന്നും അവൾ മനസ്സിൽ പറഞ്ഞു… അവളുടെ മനസ്സും സൗന്ദര്യവും ആ പുരുഷ രൂപം കീഴടക്കിയിരുന്നു
രാജേഷ് ഞാൻ നിന്നെ പിന്നെ വിളിക്കാം നിൻ്റെ പുറകെ ആരോ അതാ വന്നു നിൽക്കുന്നു എന്ന് പറഞ്ഞപ്പോഴാണ് തൻ്റെ പിറകെ വന്ന് നിൽക്കുന്ന അയളെ രാജേഷ് കാണുന്നത്
മുതലാളിയാണ്
എന്നാൽ പിന്നെ വിളിക്കാം എന്ന് പറഞ്ഞവൻ ഫോൺ കട്ട് ചെയ്തു…
സാർ,നേരത്തെ വന്നോ മുതലാളിയെ വിളിച്ചുകൊണ്ട് രാജേഷ് ചോദിച്ചു
രാജേഷ് ചോദിച്ചതൊന്നും അയാൾ കേട്ടിരുന്നില്ല അയാൾ വേറെ ഏതോ ഒരു ലോകത്തായിരുന്നു …വീണ്ടും രാജേഷ് അയാളെ സാർ , എന്ന് വിളിച്ചു ചോദിച്ചു അപ്പോഴാണ് അയാൾ യഥാർത്ഥ ലോകത്തേക്ക് തിരിച്ചുവന്നത്
ഇല്ല ഇപ്പോൾ വന്നതേയുള്ളൂ ഞാൻ വന്നത് നിനക്കൊരു ബുദ്ധിമുട്ട് ആയി അല്ലേ എന്താണ് സാർ ഇങ്ങനെ പറയുന്നത് സാറിന്റെ ഓഫീസിലേക്ക് എപ്പോൾ വേണമെങ്കിലും വരാമല്ലോ…അതെനിക്കറിയാം എൻ്റെ ഓഫീസാണ് എന്നും എനിക്ക് എപ്പോൾ വേണമെങ്കിലും വരാമെന്ന് പക്ഷേ നിൻ്റെ ഫോൺ വിളി നിന്നല്ലോ
ഇല്ല സാർ അതൊരു പ്രശ്നമല്ല പ്രത്യേകിച്ച് എന്തെങ്കിലും കാര്യമുണ്ടോ സാർ…
ഒന്നുമില്ല ഞാൻ വെറുതെ വന്നതാണ്
എങ്ങനെയുണ്ട് ജോലിയൊക്കെ
എല്ലാം കൃത്യമായി തന്നെ നടക്കുന്നില്ല ?അങ്ങനെ ജോലി കാര്യങ്ങളൊക്കെ അയാൾ രാജേഷിനോട് ചോദിച്ചറിഞ്ഞു
എന്താണ് നാട്ടിൽ
💬 Comments
View all comments