Chapter Title : സലീന 5 [SAiNU]
ഒന്നും പറയേണ്ട. വരാന്നു പറഞ്ഞിട്ടല്ലേ പോയെ
ഹോ ഞാൻ പറഞ്ഞില്ലെ മോളെ ഇതുപോലെ ഒരു സിറ്റുവേഷൻ.
എന്ത് പറഞ്ഞിട്ടും ഈ പെണ്ണിന് മനസിലാകില്ല എന്നു വെച്ചാൽ.
ആ ഞാൻ ഒന്നും മനസിലാകാത്തവൾ അല്ലേ.
നിന്നെ എത്ര നേരം കാത്തിരുന്നു കാത്തിരുന്നു ഞാൻ.
അപ്പൊ നീ ഒന്നും കഴിച്ചില്ലേ
ഇല്ല
നീ വന്നിട്ട് കഴിക്കാമെന്നു കരുതി നിന്നെ കാത്തിരിക്കുക അല്ലായിരുന്നോ.
ഹോ എന്ന വാ നമുക്ക് വല്ലതും കഴിക്കാം
എനിക്ക് വേണ്ട
അതെന്താ
വേണ്ട എന്ന് പറഞ്ഞില്ലെ.
ദേ നോക്ക് വെറുതെ വാശി പിടിക്കേണ്ട കേട്ടോ.
എനിക്കാരോടും വാശിയൊന്നും ഇല്ല അല്ലെങ്കിലും ഞാനാരാ വാശി പിടിച്ചു ജയിക്കാൻ.
അതറിയില്ലേ നിനക്ക്.
നീ ഈ സൈനുവിന്റെ ബീവിയാ പെണ്ണെ എന്റെ സ്വന്തം ബീവി.
ഹോ അപ്പൊ അതോർമയുണ്ട് എന്നാൽ ഈ ബീവി ഇവിടെ കാത്തിരിക്കുന്നുണ്ട് എന്നൊന്നും ഓർമയുണ്ടായില്ലല്ലോ.
ആർക്കാ ഓർമയില്ലാത്തത്
എന്നിട്ടാണോ നീ. ഓർമയുണ്ടായിട്ടും നീ
പെണ്ണെ നമ്മുടെ ആവിശ്യത്തിനല്ലേ പോയത് ഇട്ടെറിഞ്ഞു പോരാൻ പറ്റുമോ.
ഷോപ്പ് ആർക്കാ നമുക്കല്ലേ. ഉപ്പ ഈ കഷ്ട പെടുന്നത് എല്ലാം ആർക്കാ നമുക്ക് വേണ്ടിയല്ലേ. അപ്പൊ ഞമ്മളും കുറച്ചൊക്കെ അതറിഞ്ഞു നോക്കേണ്ടേ.
പുതിയ ഷോപ്പ് തുറന്നാൽ പിന്നെ ഇത്രയും ഒഴിവു കിട്ടില്ല.
ഹോ അതപ്പോയല്ലേ അതിന് വേണ്ടി ഇപ്പൊ തന്നെ.
ഇനി നിന്നോട് ഞാൻ ഒന്നും പറയാനില്ല.
എനിക്ക് വിശക്കുന്നുണ്ട് വാ valല്ലതും കഴിക്കാം
എനിക്കറിയാം ഞാൻ കഴിച്ചിട്ടില്ല എന്നറിഞ്ഞിട്ടല്ലേ നിന്റെ ഈ വിശപ്പ്.
ഹോ അപ്പോ മനസിലായി അല്ലേ
പിന്നെ ഇല്ലാതെ നിന്റെ കൂടെ കൂടിയിട്ട് കൊല്ലാം എത്രയായി.
ആദ്യം മുതൽ കൂട്ടണോ അതോ കെട്ടിയ അന്നുമുതൽ കൂട്ടിയാൽ മതിയോ.
അത് കേട്ടു അവളുടെ മുഖം ഒന്ന് മാറി ചെറുതായി പുഞ്ചിരിച്ചോ എന്നൊരു തോന്നൽ.
ദെ പെണ്ണിന് ചിരി വരുന്നുണ്ട് കേട്ടോ.
ആർക്കു എനിക്ക് ചിരിയൊന്നും വരുന്നില്ല. അല്ലേലും ആരെങ്കിലും ഇവിടെ തമാശ വല്ലതും പറഞ്ഞോ ചിരിക്കാൻ.
ഹോ അപ്പൊ നീ എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ താങ്ങി കൊണ്ട് ബെഡിലേക്ക് ഇട്ടു..
മക്കൾ അത് കണ്ടു ചിരിച്ചോണ്ട്.
ദെ സൈനുപ്പ ഉമ്മച്ചി
💬 Comments
View all comments