Chapter Title : സലീന 5 [SAiNU]
ഒന്നൂല്യ.
നമ്മൾ എന്താ ഇങ്ങിനെ സൈനു. പറ സൈനു നമ്മൾ എന്താ ഇങ്ങിനെ.
ഒരു ജന്മം മുഴുവൻ കണ്ണീരു കുടിക്കേണ്ടി വരുമല്ലോ ദൈവമേ എന്ന് ഓരോ നിമിഷവും ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്ന എനിക്ക് ഇങ്ങിനെയൊക്കെ ദൈവം തിരിച്ചു നൽകുമ്പോൾ ഞാൻ എന്താ ആ ദൈവത്തിന് നൽകേണ്ടത്.. എനിക്കൊന്നു പറഞ്ഞു തരുമോ സൈനു. നീ.
ഈ ഭൂമിയിലേക്ക് എന്നെ അയച്ചതെന്തിനാ എന്ന് ഓരോ സമയത്തും ദൈവത്തോട് പ്രാർത്ഥിച്ചിരുന്ന എനിക്ക് ദൈവം തന്ന നിധി. അതല്ലേ നീ.
എനിക്ക് വേണ്ടി ദൈവം കനിഞ്ഞ താണ് പെണ്ണെ നീ നിന്നെ എനിക്ക് സ്വന്തമായി നൽകിയ ദൈവത്തിന്റെ സ്നേഹം അതിലൊരംശമേ ഞാൻ നിനക്ക് നൽകിയുട്ടുള്ളു...
ഇനിയും ഒരുപാട് ഒരുപാട് സ്നേഹം നിന്റെയും എന്റെയും ഉള്ളിലുണ്ട് അത് നമുക്കങ്ങോട്ടും ഇങ്ങോട്ടും പരിമാറി കൊണ്ട് ജീവിക്കാം. പോരെ
ഹ്മ്മ് എന്നും അങ്ങിനെ മതി അതാണ് എനിക്കിഷ്ടം കേട്ടോടാ കൊതിയാ..
എന്നോട് ക്ഷമിക്കണേ സൈനു നീ ഞാനെന്തെങ്കിലും അറിയാതെ പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടുണ്ടേൽ എന്നോട് ക്ഷമിച്ചേക്കണേ എന്ന് പറഞ്ഞോണ്ട് അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി...
അവളുടെ കണ്ണുകളിലെ തിളക്കം അതെന്നെ അവളിലേക്ക് ചേർന്നലിയാൻ കൊതിപ്പിച്ചു കൊണ്ടിരുന്നു ..............
സലീനയെ സ്നേഹിക്കുന്നവർക്ക് വേണ്ടി മാത്രം ഈ സ്റ്റോറി തുടരുന്നതാണ് ഇതിൽ മറ്റു കഥാപാത്രങ്ങൾക്കു അധികം പ്രസക്തിയില്ല അതുകൊണ്ട് തന്നെ നിങ്ങളിൽ ചിലർക്ക് എങ്കിലും ഇത് ബോർ ആയി തുടങ്ങിയേക്കാം
ഇതേയുതി തീർക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ കരുതുന്നത് കൊണ്ടാണ് ഇത് തുടർന്നു കൊണ്ട് പോകുന്നത്.
സലീനയെ ഇഷ്ട പെടുന്നവർക്ക് വേണ്ടി മാത്രം..
സലീന തുടർന്നു കൊണ്ടേയിരിക്കും
💬 Comments
View all comments