Chapter Title : സലീന 5 [SAiNU]
തായേക്ക് വന്നു കൊണ്ട്.
ഇത്ത നിങ്ങൾ എങ്ങോട്ടും പോകേണ്ട.
നിങ്ങളിവിടെ നിന്നാൽ മതി.എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ കൈപിടിച്ചു
ഹോ അത്രക്കായോ എന്റെ മോൻ എന്ന് പറഞ്ഞോണ്ട് ഉമ്മാ എന്റെ നേരെ വന്നു.
പിന്നെ രണ്ടു കവിളിലും മാറി മാറി അടി വീണുകൊണ്ടിരുന്നു..
ഞങ്ങടെ സൗണ്ട് കേട്ട് ഷമി അടുക്കളയിൽ നിന്നും ഓടിവന്നു.
അകത്തെ റൂമിൽ നിന്നും അമ്മായി. എന്താ അവിടെ ഒരു ശബ്ദം മോളെ സലീന സലീന എന്ന് അമ്മായി വിളിച്ചോണ്ടിരുന്നു.
ഒന്നുമില്ല അമ്മായി അതെന്തോ വീണതാണെന്ന് തോന്നുന്നു എന്ന് പറഞ്ഞോണ്ട് ഉമ്മാ എന്നെ തുറിച്ചു നോക്കികൊണ്ട് അമ്മായിയുടെ അടുത്തേക് പോയി.
ഇത്ത കരഞ്ഞോണ്ട് നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി.
ഷമി ഇത്തയെ വിളിച്ചോണ്ട് അടുക്കളയിലേക്ക് പോയി.
ഞാൻ ടേബിളിൽ നെറ്റി മുട്ടിച്ചു തലയും തായ്‌തി വെച്ചു കൊണ്ട് ഇരുന്നു..
ഷമിയുടെ സംസാരം കേൾക്കുന്നുണ്ട്.
താത്ത കരഞ്ഞത് കൊണ്ട് ഒന്നും ആകില്ല. അവൻ എന്ത് ധൈര്യത്തിൽ ആണ് പറഞ്ഞത് എന്നാ ഞാൻ ആലോചിക്കുന്നേ.. സങ്കടം ഉള്ളിലൊതുക്കി കൊണ്ട് ഷമി ഇത്തയോട്. അതേ എനിക്കുറപ്പാ താത്ത സൈനുവിന്റെ സംസാരം കേട്ടിട്ട് അവൻ നിങ്ങളെ കൈവിടില്ല..
ഇപ്പൊ ഉള്ളത് ഒക്കെ ഒന്നമർന്നാൽ എല്ലാം ശരിയാകും.
അതിനു ഇത്ത കരഞ്ഞോണ്ട്. അതേ ഷമി എനിക്ക് ഇതൊന്നും കാണാൻ വയ്യെടി. എനിക്ക് വേണ്ടിയല്ലേ സൈനു ഈ അടിയെല്ലാം കൊണ്ട് അപമാനിതനാകുന്നത്.
ഹോ ഇനി അതോർത്തു കരയാൻ നിൽക്കേണ്ട.
കുറച്ചു ഇടങ്ങേറ് ആയാലും അവൻ നിങ്ങളെയെ കെട്ടു.
അതെനിക്കുറപ്പാ.
അല്ലേടി അതിനു ഉമ്മാ സമ്മതിക്കണ്ടേ.
അതൊക്കെ സമ്മതിക്കും താത്ത അമ്മായി ഈ കാണിക്കുന്നത് വേറെന്തോ കണ്ടിട്ടാ.. അല്ലെങ്കിൽ എപ്പോയോ നമ്മളെ ഇവിടുന്നു ഇറക്കി വീട്ടിട്ടുണ്ടാകും.
എനിക്കിതൊന്നും കാണാൻ വയ്യെടി എന്ന് പറഞ്ഞോണ്ട് ഇത്ത കരയുന്ന ശബ്ദം മാത്രം കേൾക്കാം.
ഞാനിഷ്ടപ്പെടാൻ തുടങ്ങിയ ശേഷം എന്റെ ഇത്തയെ ഒരു കാര്യത്തിനും ഞാൻ കരയിച്ചിട്ടില്ല.
എന്തെങ്കിലും പറഞ്ഞു കരയാൻ തുടങ്ങുമ്പോയേക്കും ഞാൻ എന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് ഇത്തയുടെ സങ്കടങ്ങളെ അകറ്റിയിട്ടിട്ടുണ്ട്.
ഇപ്പൊ ഇത്ത കരയുന്നത് കാണുമ്പോൾ അത് കെട്ടു നിൽക്കാനെ എന്നെ കൊണ്ടാകുന്നുള്ളു.. എന്ന് ചിന്തിച്ചോണ്ടിരുന്നു.. അപ്പോഴും ഷമി പറയുന്നത് പോലെ ആകുമോ കാര്യങ്ങൾ അതോ ഷമി അവളുടെ താത്താന്റെ സങ്കടം കണ്ടിട്ട് സമാധാനിപ്പിക്കാൻ വേണ്ടി പറയുന്നതാണോ..
അന്ന് ഞാൻ ഉമ്മയുടെ അടുത്തേക്ക് പോയതേ ഇല്ല.
സങ്കടത്തോടെ വീണ്ടും ഞാൻ മുകളിലെ റൂമിലേക്ക് പോയി.
കുറെ നേരം
💬 Comments
View all comments