Chapter Title : സലീന 6 [SAiNU]
വരേണ്ട.
ഉപ്പ ഇതെല്ലാം കേട്ടു ചിരിചോണ്ടിരുന്നു.
വീടെത്തിയതും എല്ലാവരും ഇറങ്ങി. സലീന എന്റെ അരികിൽ വന്നു ചേർന്ന് നിന്നുകൊണ്ടു എന്റെ കയ്യിൽ പിടിച്ചു.
എന്താടി.
ഒന്നുമില്ല സൈനു.
ഇതിപ്പോ എന്തിനാ.
എന്താ
എന്റെ ഈ കയ്യിലെ പിടുത്തം എന്തിനാന്ന്..
എന്റെതല്ലേ.
ഹോ നിന്റേതു തന്നെയാ.
ഹ്മ്മ് എന്നാലേ ഞാൻ നിന്റെ കയ്യും പിടിച്ചേ നടക്കു.
അതാ ചോദിച്ചേ.
അവളെന്നെ തുറിച്ചു നോക്കി കൊണ്ടു നിന്നു.
അതെ എന്റെ സന്തോഷത്തിനു വേണ്ടിയ. ഞാൻ ഇങ്ങിനെയേ നടക്കു..
എല്ലാവരും ഉണ്ടായിപ്പോയി അല്ലേൽ നിയെന്നെ എടുത്തു നടക്കേണ്ടി വന്നേനെ..
വാ ഞാനെടുക്കണോ.
ആഗ്രഹം ഒക്കെയുണ്ട്. എല്ലാവരും കാണുമെന്നോർത്തപ്പോൾ.
എന്താ നാണം വരുന്നുണ്ടോ.
ഹ്മ്മ്.
എന്നാ വേണ്ട നമുക്ക് നടക്കാം കേട്ടോടി..
നിനക്കും തോന്നുന്നില്ലേ.
എന്ത്
എന്നെയും എടുത്തു ഇവിടെ നടക്കാൻ.
അതെ നീയൊന് നിന്നെ.
എന്താ
ഒന്ന് നിന്നെ പെണ്ണെ.
എന്ന് പറഞ്ഞോണ്ട് ഞാൻ എന്റെ പെണ്ണിനെയും കോരിയെടുത്തോണ്ട് മുൻപോട്ടു നടന്നു.
സെബി അന്തം വിട്ടപോലെ ഞങ്ങളെ നോക്കി കൊണ്ടു നടന്നു.
ഞാൻ കുറച്ചൂടെ നടന്നോണ്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തോണ്ട് താഴെ ഇറക്കി.
സലീനയുടെ കണ്ണ് നിറഞ്ഞു പോയി.
എന്തിനാടി കരയുന്നെ.
സന്തോഷം കൊണ്ടാ.
നി പറഞ്ഞപ്പോ ഞാൻ വിചാരിച്ചതു വെറുതെ പറയുക ആയിരിക്കും എന്നാ..
അതെ ഞാനെന്റെ പെണ്ണിനോട് കള്ളം പറയാറില്ല.
അതെ എന്റെ ചെക്കനോട് ഞാൻ എങ്ങിനെയാ നന്ദി പറയേണ്ടേ..
ഹോ അതിപ്പോ വേണ്ട.
ആവിശ്യം വന്നാൽ ഞാൻ അറിയിക്കാം കേട്ടോടി
ഹ്മ്മ്.
വാ അകത്തോട്ടു കയറു സൈനു എന്ന് പറഞ്ഞോണ്ട് അമ്മായി ക്ഷണിച്ചപ്പോഴാണ് ഞങ്ങളുടെ കണ്ണുകൾ വഴിമാറിയത്..
അമ്മായി വന്നു സലീനയോടു വിശേഷങ്ങൾ ഒക്കെ തിരക്കി.
അവൾ സന്തോഷത്തോടെ വിശേഷങ്ങൾ പറഞ്ഞോണ്ടിരുന്നു..
സെബിയുടെ കാര്യങ്ങൾ എല്ലാം അമ്മായി ചോദിച്ചോണ്ടിരുന്നു...
അമ്മായി അടുക്കളയിലേക്ക് കയറിയതും സലീന പിറകെ പോയി.
അമ്മായി അവളോട് നി അവിടെ ഇരിക്ക് പെണ്ണെ എന്ന് പറഞ്ഞോണ്ട് ഞങ്ങൾക്ക് കുടിക്കാനുള്ളതെല്ലാം എടുത്തു..
എല്ലാവരും കൂടെ കുറച്ചു നേരം സംസാരിച്ചിരുന്നു.
എനിക്ക് വല്ലാത്ത തലവേദന പോലെ തോന്നിയപ്പോൾ ഞാൻ മുകളിലെ റൂമിലേക്ക് കയറി ഒന്ന് കിടന്നു..
💬 Comments
View all comments