Chapter Title : സലീന 6 [SAiNU]
ഞാനും എഴുനേറ്റു അവളുടെ കൂടെ കൂടി...
ഞങ്ങൾ ചെല്ലുമ്പോൾ ഉപ്പയും ഉമ്മയും എന്തോ പറഞ്ഞോണ്ടിരിക്കുകയായിരുന്നു
ഉമ്മ നേരം വൈകി..
അത് സാരമില്ല മോളെ..
എന്നുപറഞ്ഞതും സെബി ചായ എന്ന് പറഞ്ഞോണ്ട് ഉപ്പാക്ക് ഒരു ഗ്ലാസ് നീട്ടി..
സലീനയുടെ വെപ്രാളം കണ്ടിട്ടാണെന്നു തോന്നുന്നു.
ഉപ്പ.
സെബിയില്ലേ മോളെ പിന്നെ നീ എന്തിനാ ബേജാറാകുന്നെ..
എന്ന് പറഞ്ഞോണ്ട് ദെ രണ്ടാളും അടുക്കളയിലുണ്ട് അവർക്കു വേണ്ടത് കൊടുക്ക് മോളെ..
അപ്പോയെക്കും സലീന അടുക്കളയിൽ എത്തി കഴിഞ്ഞിരുന്നു.
അവളെത്തുമ്പോൾ രണ്ടുപേരും ബിസ്‌ക്കറ്റും കഴിച്ചോണ്ടിരിക്കുന്നുണ്ടായിരുന്നു..
ആ ഇന്ന് നേരത്തെ എണീറ്റോ എന്ന് ചോദിച്ചോണ്ട് സലീന അവരുടെ കൂടെ ഇരുന്നു.
താത്താക്കു ചായ വേണോ എന്ന് ചോദിച്ചോണ്ട് സെബി ഒരുഗ്ലാസിൽ ചായ എടുത്തു..
ആ സെബി സൈനുവിന് കൊടുക്കട്ടെ എന്ന് പറഞ്ഞോണ്ട് അവളത് വാങ്ങിച്ചു കൊണ്ട് എനിക്ക് നേരെ നീട്ടി...
ഇക്കയും എണീറ്റോ. എന്ന് ചോദിച്ചോണ്ട് സെബി വീണ്ടും ഒരു ഗ്ലാസ് ചായ കൂടെ എടുത്തു സലീനക്ക് കൊടുത്തു.
സൈനു ഇരിന്നു കുടിച്ചോ എന്ന് പറഞ്ഞോണ്ട് സലീന എനിക്ക് വേണ്ടി ഒരു ചെയർ നീക്കി തന്നു..
ചായ കുടിച്ചോണ്ടിരിക്കുമ്പോൾ സലീന സെബിയോടായി.
മോളെ ഇന്ന് ഹോസ്പിറ്റലിൽ പോകണ്ടേ. നിനക്ക്.
ഹ്മ്മ് അതിനിനിയും നേരം ഉണ്ട് താത്ത..
അപ്പോയെക്കും ഉമ്മയും ഉപ്പയും അങ്ങോട്ടേക്ക് വന്നു.
അവരെ കണ്ടതും സലീന എഴുനേറ്റു മാറിനിന്നു..
മക്കൾ രണ്ടുപേരും അപ്പോഴും മത്സരിച്ചു കൊണ്ടിരിക്കുകയാണ്..
അല്ല രണ്ടുപേരും ഇപ്പോഴും ചായ കുടിച്ചു തീർന്നില്ലേ.
എന്ന് ചോദിച്ചോണ്ട് ഉപ്പ രണ്ടുപേരോടുമായി.
ആരാ എന്റെ കൂടെ വരുന്നേ..
രണ്ടുപേരും റെഡി..
ഉപ്പ എങ്ങോട്ടാ രാവിലെ തന്നെ..
കടയിൽ ഒന്ന് പോകണം ഷെമിയും പിള്ളേരും വരുമ്പോ അവർക്കെന്തെങ്കിലും ഒക്കെ കൊടുക്കണ്ടേ..
അത് സൈനു പോയിട്ട് വരില്ലേ ഉപ്പ.
എനിക്കും നടക്കുന്നത് നല്ലതാ എന്നല്ലേ ഡോക്ടർ പറഞ്ഞെ.
അല്ലെ സെബി മോളെ.
അത് കേട്ടു സെബി ചിരിച്ചോണ്ട്.
ഹ്മ്മ് എന്ന് തലയാട്ടി..
മോൾ ഇന്ന് ഉച്ചക്ക് ഇങ്ങോട്ട് വരില്ലേ..
ഹ്മ്മ് നോക്കട്ടെ ഉപ്പ.
എല്ലാർക്കും കൂടെ കൂടാല്ലോ..
അപ്പോഴാണ് ഉമ്മ ഇടയിൽ കയറി.
അതിന്നു സൈനുവും മോളും അമീനയുടെ അടുത്തോട്ടു
💬 Comments
View all comments