0%

Chapter Title : സലീന 6 [SAiNU]

Author : SAINU Read All Parts 2341

പിന്നെ നിങ്ങൾക്കും ആഘോഷിക്കാല്ലോ.

ഹോ പറഞ്ഞോളാമേ. എന്ന് പറഞ്ഞോണ്ട് നിൽകുമ്പോഴാണ് സലീനയുടെ ഉമ്മ കയറി വന്നേ.

ഷമിമോളെ സൈനുവിന് ചായ കൊടുത്തോ എന്ന് ചോദിച്ചോണ്ട് ഉമ്മ അടുക്കളയിലേക്ക് കയറി.

ആ കൊടുത്തു ഉമ്മ.

സലീന എഴുന്നേറ്റില്ലേ മോനെ.

ഇല്ലാ നല്ല ഉറക്കം ആയിരുന്നു.

അതാ വിളിക്കാതെ വന്നേ.

കുറച്ചൂടെ ഉറങ്ങിക്കോട്ടെ എന്ന് കരുതി.

ചായ ഉണ്ടാക്കാൻ വന്നതാ അപ്പോഴാണ് ഷമി മോന്ക്ക് ചായ കൊടുത്തോണ്ടിരുന്നത്.
അവളെടുത്തുനിന്നും ഒരു ചായ വാങ്ങി കുടിച്ചു..

ഹ്മ്മ് അവളെ മോനും രാവിലെ എഴുനേറ്റൽ ചായയും ബിസ്ക്കറ്റും വേണം.

ഇവിടുത്തെ ആളും അങ്ങിനെ തന്നെയാ.

എന്നും രാവിലെ സെബിയാണ് കൊടുക്കാറുള്ളത്.
അവളെഴുന്നേറ്റില്ലേ ഉമ്മ.

ഇല്ലാ എല്ലാരും എപ്പോഴാ ഉറങ്ങിയേ. നട്ട പാതിരക്കു അല്ലയോ..

അതുവരെ സംസാരിച്ചു ഇരുന്നു കാണും അല്ലെ.

ഹ്മ്മ് മൂന്നും കൂടെ ഒരുമിച്ചു കൂടിയതല്ലേ. പിന്നെ പറയണോ.

അവസാനം ഞാൻ ചീത്ത പറഞ്ഞിട്ട എഴുനേറ്റ് പോയെ.

സെബിക്കു നാളെ ഹോസ്പിറ്റലിൽ പോകണ്ടേ ബാക്കി നാളെ പറയാം എന്ന് പറഞ്ഞു വഴക്ക് പറഞ്ഞ ശേഷം ആണ് പോയെ.

അതെന്തായാലും നല്ലതാ.

മൂന്നുപേർക്കും ഉമ്മയുടെ വഴക്ക് കേൾക്കാതത്തിന്റെ ഒരു കുറവുണ്ട് കേട്ടോ

എന്ന് പറഞ്ഞതും.

അയ്യെടാ ആദ്യം നിന്റെ പെണ്ണില്ലേ ഞങ്ങടെ താത്ത അവളോട്‌ പോയി പറ..

അയ്യോ വേണ്ട പൊന്നോ..

ഹ്മ്മ് അപ്പൊ പേടിയുണ്ടല്ലേ.

പേടിയെ ഉള്ളൂ.. ഉടനെ പിണങ്ങി കളയും പിന്നെ മിണ്ടി തുടങ്ങണേൽ ഉള്ള പാട് അതാ പ്രശ്നം.

ഉവ്വ് ഉവ്വ്. അത് മാറ്റിയെടുക്കാൻ നിനക്കറിയാത്ത പോലെ അല്ലെ പറച്ചിൽ..

ഇനി ഇവിടെ നിന്നാൽ ശരിയാകില്ല ഉമ്മ എന്ന് പറഞ്ഞോണ്ട് ഞാൻ വേഗം മുകളിലേക്കു തന്നെ നടന്നു.

എന്റെ നടത്തം കണ്ടു ചിരി അടക്കാൻ കഴിയാതെ ഷമിയും ഉമ്മയും പുഞ്ചിരി തൂകി കൊണ്ടിരുന്നു....

അവർക്കു രണ്ടു പേർക്കും എന്നെ കിട്ടിയാൽ മതി എന്തെങ്കിലും ഒക്കെ പറഞ്ഞു കളിയാക്കി കൊണ്ടിരിക്കും..

ഞാൻ റൂമിലേക്ക്‌ കയറി നോക്കി സലീന നല്ല ഉറക്കത്തിൽ തന്നെയാ.

ഞാനും അവൾകരികിലേക്ക് കിടന്നോണ്ട് അവളെ കെട്ടിപിടിച്ചു.

കുറച്ചു കഴിഞ്ഞതും അവൾ കണ്ണുതുറന്നോണ്ട് എന്നെ നോക്കി കെട്ടിപ്പിടിക്കാൻ ഉള്ള ശ്രമം

💬 Comments

View all comments