Chapter Title : സലീന 7 [SAiNU]
ഷെമിയും സെബിയും കൂടെ എല്ലാം ഒതുക്കി വെച്ചു വന്നു..
ഞാൻ സെബിയെ നോക്കി ഒന്ന് ചിരിച്ചു. അവൾക്കു എന്നെ നോക്കാൻ എന്തോ മടിയുള്ള പോലെ തോന്നി..
ഇതെല്ലാം നാലു കണ്ണുകൾ വീക്ഷിക്കുന്നത് ഞാൻ കണ്ടു.
സലീന എന്നവ തന്നെ നോക്കി കൊണ്ടിരുന്നു..
സെബിയും ഷെമിയും അടുക്കളയിലേക്ക് പോയതും എന്റെ അരികിലേക്ക് വന്നൊണ്ട് മേലെക്ക് വാ എല്ലാം പറഞ്ഞില്ലേൽ ഉണ്ടല്ലോ.
പറയാടി നിന്നോട് ഞാൻ പറയാതിരിക്കുമോ പെണ്ണെ.
ഹ്മ്മ് എന്നാ ഞാനിതൊക്കെ വേഗം തീർത്തിട്ട് വരാം കേട്ടോ.
ഹ്മ്മ് ആയിക്കോട്ടെ അതിനു മുൻപേ വെറുതെ അവളെ കളിയാക്കേണ്ട പാവമാടി.
ഹോ എന്റെ അനുജത്തിയല്ലേ അവൾ അവളെ അങ്ങിനെ വിട്ടാൽ ശെരിയാകില്ലല്ലോ.
ഹ്മ്മ് അല്ല എന്നെകൊണ്ട് ഇനി അവൾക്ക് ഒരു സമാധാനം കിട്ടാതാക്കേണ്ട എന്ന് കരുതി പറഞ്ഞതാണേ.
ഹ്മ്മ് അതൊക്കെ ഇതറിഞ്ഞിട്ടേ ഉള്ളൂ പോരെ ആങ്ങളക്ക്..
ഹ്മ്മ് അത് മതി..
മുന്നിൽ കാര്യമായ ചർച്ചയിൽ ആണ്.
മോളെ സലീന സലീന മോളെ നീ ഇതൊക്കെ കേൾക്കുന്നുണ്ടോ.
എന്താ ഉപ്പ.
അല്ല നാളെ സെബിയെ പെണ്ണ് കാണാൻ ഒരു കൂട്ടര് വരും അപ്പൊ അതിനുള്ള ഒരുക്കങ്ങൾ എല്ലാം നേരത്തെ ആയിക്കോട്ടെ.
എന്തെ.
ഹ്മ്മ്
അതിനെന്താ ഉപ്പ
നാളെ ഞായറാഴ്ചയല്ലേ ഷോപ്പ് ലീവാക്കാം. ഹാ സൈനു നീയും
എങ്ങോട്ടും തിരിയാൻ നിൽക്കേണ്ട.
ഇല്ലാ എന്ന് പറഞ്ഞു തലയാട്ടികൊണ്ട് ഞാൻ സലീനയെ നോക്കി.
അവളെന്നെയും.
ഞാൻ കണ്ണുചിമ്മികൊണ്ട് നിന്നു.
അതോടെ അവൾക്കു പിന്നെ ഭയം മാറി..
എന്നോട് വന്നു.. ആങ്ങളയും പെങ്ങളും കൂടെ എന്താ എന്ന് വെച്ചാ ചെയ്തോ നാളെ അവളെ കാണാൻ ആള് വരുമെന്ന പറഞ്ഞെ.
ഹോ അതിനെന്താടി അവര് വന്നു കണ്ടു പോയിക്കോട്ടെ അതിനിപ്പോ എന്താ..
കെട്ടിക്കുന്നത് നമ്മുടെ തീരുമാനം അല്ലേ.
ഹ്മ്മ് നീ കൂടെയുണ്ടല്ലോ എന്ന സമാധാനം ആണ് ഉള്ളത്.
പേടിക്കേണ്ടടി എല്ലാം നല്ലതേ നടക്കു.
ഒന്നുമില്ലേലും അവളെന്റെ അനിയത്തി അല്ലേടി..
ആ അപ്പൊ നാളെ വരുന്നവർക്ക് വിരുന്നു ഒരുക്കാനുള്ള പദ്ധതി തയ്യാറാക്കിക്കോ..
ഷെമി എവിടെ അവളോടും പറഞ്ഞേര്..
ഹ്മ്മ് എന്നാ ഞാൻ മുകളിലുണ്ട് വേഗം പണിയെല്ലാം തീർത്തു വാ പെണ്ണെ.
💬 Comments
View all comments