0%

Chapter Title : സലീന 7 [SAiNU]

Author : SAINU Read All Parts 2421

ചെയ്യുന്നത് അല്ലാതെ അവളെ വേദനിപ്പിക്കാൻ ഒന്നും അല്ല.

ഇപ്പൊ തന്നെ കണ്ടില്ലേ ഞാൻ ഒരു തട്ട് തട്ടിയപ്പോ കാണിച്ചോണ്ട് പോയത്..

ഹ്മ്മ് അവൾ ഒരു പാവമാടാ അവളെ എന്റെ മോൻ തന്നെ കെട്ടിയതു നന്നായി..

ഹോ അവളെ അറിഞ്ഞത് കൊണ്ടല്ലേ ഞാനും അവളെയെ കെട്ടു എന്ന് വാശി പിടിച്ചോണ്ടിരുന്നത്..

ഹ്മ്മ് അല്ല ഡ്രസ്സ്‌ ഒക്കെ വാങ്ങിയോ അവൾക്കും മക്കൾക്കും..

എന്തിനു.

പോകാൻ.

ഇല്ലാ ഒരുദിവസം ഒഴിവിനനുസരിച്ചു നമ്മുടെ കടയിൽ പോയി എടുക്കാം.

ഹ്മ്മ് .

എന്നാ ഇനി വൈകിക്കേണ്ട

അവളും കുറെ ആഗ്രഹിച്ചിട്ടുണ്ടാകും.

ഹ്മ്മ് ഇപ്പൊ ഭയങ്കര സന്തോഷത്തിലാ ..

അവളുടെ ഒരു ഫ്രണ്ട് ഉണ്ട് അവൾ എന്നോ പോയി എന്നൊക്കെ പറഞ്ഞു മെസ്സേജ് അയച്ചിരുന്നു അവളോട്‌ ഞങ്ങൾ പോകുന്നുണ്ട് എന്നൊക്കെ പറഞ്ഞോണ്ടിരുന്നു..

ആഹാ എന്നിട്ടാണോ നീ കൊണ്ട് പോകാതെ..

എങ്ങിനെ ആയാലും കൊണ്ട് പോകും ഉമ്മാ....

നിങ്ങളെ ആലോചിച്ചു വരാതിരിക്കുമോ എന്നാ എന്റെ പേടി..

അതെന്താ അവൾ അങ്ങിനെ പറഞ്ഞോ.

ഹ്മ്മ്.

ഞാൻ പറഞ്ഞോണ്ട് അവളോട്‌. ഇത്രയും ഞങ്ങളെ പൊന്നുപോലെ നോക്കാൻ അവൾക്കേ പറ്റു മോനെ..

വേറെ വല്ല കുട്ടിയോളും ആയിരുന്നേൽ നിനക്കറിയാമല്ലോ നമ്മളെ റഹീമിന്റെ പെണ്ണ് പറഞ്ഞത് ഒക്കെ..

ചിലപ്പോ അതൊക്കെ ഓർത്തു പോകും സൈനു.

ആ അത് ഞാനും കേട്ടു.

അവൾക്കു റഹീമിന്റെ ഉമ്മയെയും ഉപ്പയെയും നോക്കാൻ പറ്റില്ലാന്ന്

ഹ്മ്മ് .

അത് വെച്ചു നോക്കുമ്പോൾ നിനക്ക് ഇവളെ കിട്ടിയതിനു നമ്മൾ അല്ലേ പടച്ചോനോട് നന്ദി പറയേണ്ടത്..

എന്റേം ഉപ്പാന്റിം കാര്യത്തിൽ അത്ര ശ്രദ്ധയാ അവൾക്ക്.

ഉപ്പ അതെപ്പോഴും പറയുകയും ചെയ്യും..

സലീനയെ പോലെ ഒരു മരുമോളെ കിട്ടിയത് നമ്മുടെ ഭാഗ്യം ആണ്. എന്നൊക്കെ..

ഹ്മ്മ്.

നിങ്ങൾ തമ്മിൽ എങ്ങിനാ..
പിണക്കം ഒന്നും ഇല്ലല്ലോ.

ഏയ്‌ ഒരു പിണക്കവും ഇല്ല ഉമ്മ

അവളെന്റെ എല്ലാമല്ലേ..

ഹ്മ്മ് അത് കേട്ടാ മതി.
എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാ ഞങ്ങൾക്കും ആഗ്രഹം.

ഉപ്പ ഉമ്മയെ വിളിക്കുന്നത് കേട്ടതും ഉമ്മ എന്റെ തലയിൽ ഒന്നുടെ തഴുകി കൊണ്ട് എഴുനേറ്റു പോയി..

കുറച്ചൂനേരം ഉമ്മയുടെ തലോടലിന്റെ ആലസ്യത്തിൽ കിടന്നോണ്ട്

💬 Comments

View all comments