Chapter Title : സലീന 7 [SAiNU]
ഇല്ലാ എന്ന് അവളെ നോക്കാതെ തന്നെ ഞാൻ പറഞ്ഞോണ്ട് കിടന്നു.
അവൾ പിന്നെ ഒന്നും മിണ്ടാതെ ആയപ്പോൾ ഞാൻ തലയുയർത്തി നോക്കി.
അപ്പോഴും അവൾ കണ്ണാടിയുടെ മുൻപിൽ എന്തോ ആലോചിച്ചു നിൽക്കുന്ന പോലെ തോന്നി.
അവളുടെ ആ നിൽപ്പും പാവം നിറഞ്ഞ മുഖവും കണ്ടപ്പോൾ എനിക്കെന്തോ സങ്കടം വന്നു.
ഞാൻ എഴുനേറ്റു പുറത്തേക്കു പോകുന്ന പോലെ കാണിച്ചോണ്ട് പുറത്തേക്കു ഇറങ്ങി..
ഡോർ ക്ലോസെ ചെയ്യാതെയാണ് ഞാൻ പുറത്ത് നിന്നത്..
അവളെന്താ ചെയ്യുന്നേ എന്നറിയാനുള്ള ആഗ്രഹം കൊണ്ട് ഞാൻ മെല്ലെ പാളിനോക്കി..
അവൾ കണ്ണാടിയിലേക്ക് തന്നെ നോക്കി ഒരേ നിൽപ്പ് ആയിരുന്നു.
ഞാൻ റൂമിലേക്ക് തന്നെ കയറി കൊണ്ട് അവളുടെ അടുത്തേക്ക് വന്നു.
എന്നെ കണ്ടതും അവളുടെ കണ്ണിൽ നിന്നും വെള്ളം നിലത്തേക്ക് ഇറ്റി..
അതും കൂടെ ആയപ്പോൾ എനിക്കെന്തോ പോലെ ആയി.
ഞാൻ അവളുടെ തോളിൽ കൈവെച്ചു കൊണ്ട്.
സോറി സലീന ഞാൻ വിചാരിച്ചതു നീ പറഞ്ഞിട്ടാ ഉമ്മ എന്നോട് പുറത്തേക്കു പോകരുത് എന്ന് പറഞ്ഞെതെന്ന..
അവൾ എന്റെ മാറിലേക്ക് വീണു കൊണ്ട് കരയാൻ തുടങ്ങി.
ഞാൻ ഒന്നും പറഞ്ഞിട്ടില്ല സൈനു.
ഉമ്മ ഉമ്മാക്ക് തോന്നിയത് പറഞ്ഞതാ..
അല്ലാതെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല.. എന്ന് പറഞ്ഞോണ്ട് സലീന കരഞ്ഞോണ്ടിരുന്നു..
അയ്യേ അതിനാണോ നീ ഇങ്ങിനെ കരയുന്നെ.
കണ്ണു തുടച്ചേ. ഞാൻ പറഞ്ഞിട്ടില്ലേ വെറുതെ എന്റെ മുന്നിൽ നിന്നു കരയരുത് എന്ന്.
അല്ല സൈനു നീ വഴക്ക് പറഞ്ഞില്ലെ എന്നെ..
ഞാനൊന്നും അറിഞ്ഞിട്ടില്ല സത്യായിട്ടും ഞാനൊന്നും അറിഞ്ഞതല്ല..
ഉമ്മ പറയുമ്പോഴാ ഞാൻ തന്നെ അറിയുന്നേ..
ഹ്മ്മ് അതിനെന്താ പെണ്ണെ. അതൊക്കെ എനിക്ക് മനസ്സിലായി. ഉമ്മ ഇപ്പൊ വന്നു പറഞ്ഞു എല്ലാം..
എന്നാലും നീയെന്നെ എന്ന് പറഞ്ഞോണ്ട് എന്റെ മാറിൽ മുഖം പൊത്തികൊണ്ട് എന്നെ കെട്ടിപിടിച്ചോണ്ട് അവൾ കരയുന്നത് കണ്ടപ്പോ എനിക്കെന്തോ പോലെ.
സാരമില്ലെടോ ആദ്യമായിട്ടല്ലേ ഞാൻ നിന്നെ വഴക്ക് പറയുന്നേ. അതാ ഇത്ര സങ്കടം.
ഹ്മ്മ്
എന്നാ കരയാതിരിക്. എന്റെ പെണ്ണ് കരയുന്നത് എനിക്ക് ഇഷ്ടമല്ലാന്നു അറിഞ്ഞൂടെ.
ഹ്മ്മ്.
പിന്നെന്തിനാ കരയുന്നെ.
സങ്കടം കൊണ്ടാ എന്റെ സങ്കടം കൊണ്ടാ..
ബാത്‌റൂമിൽ
💬 Comments
View all comments