Chapter Title : സലീന 8 [SAiNU]
വേണ്ടിവരും.
ഇന്നു താത്തയെ അങ്ങോട്ടേക്ക് വിടുന്നില്ല പോരെ.
അത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു.
എന്താ മോനെ പനിയൊക്കെ എങ്ങിനെയുണ്ട് എന്ന് ചോദിച്ചോണ്ട് ഉപ്പ വന്നതും.
അതൊക്കെ മാറി ഉപ്പ ഇവര് ഇത് വേറെന്തോമാതിരി.
ഹ്മ്മ് ഡോക്ടർ മോള് എന്താ പറയുന്നേ.
അതുപ്പാ വൈറൽ ഫീവറാ എന്ന് പറഞ്ഞോണ്ട് അവൾ ഞങ്ങടെ മുഖത്തേക്ക് നോക്കിയതും ഞാൻ ഒന്ന് ചിരിച്ചു.
എടാ അവളെ കളിയാക്കാതെ.മോള് പറ.
വൈറൽ പനിയാ ഉപ്പ ഗുളിക കഴിച്ചു റസ്റ്റ് എടുത്താൽ മതി.
ഹ്മ്മ് കേട്ടല്ലോ.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ഞാൻ തല താഴ്ത്തി ഇരുന്നു.
ജബ്ബാറിന്റെ കൂടെ പോയ കാര്യമൊക്കെ റെഡിയായില്ലേ.
അതെന്താ ഉപ്പ എന്ന് ചോദിച്ചോണ്ട് സലീന എന്നെ നോക്കി.
അത് ഹോസ്പിറ്റലിന്റെ പണി വേഗം തുടങ്ങണം അതിന് വേണ്ടി ചില പേപ്പേഴ്സ് ഒക്കെ ഒപ്പിട്ടു കൊടുക്കാനായിരുന്നു.മോളെ.
അപ്പൊ അതിനാണോ ഇന്നു പോയേ.
എന്ന് ചോദിച്ചോണ്ട് സലീന എന്നെ നോക്കി.
ഹ്മ്മ്.
നിങ്ങൾ ഗൾഫിൽ പോയാൽ പിന്നെ രണ്ടുമൂന്നു മാസം പിടിക്കില്ലേ തിരികെ വരാൻ അതാ മോളെ പോകുന്നതിനു മുന്പേ പണി തുടങ്ങി വെക്കാം എന്ന് വിചാരിച്ചത്.
അതിനെന്താ ഉപ്പ എന്ന് പറഞ്ഞോണ്ട് സലീന സെബിയെ ഒന്ന് നോക്കി.
ഡോക്ടർക്കു ഇനി സ്വന്തായിട്ട് ഹോസ്പിറ്റലും ആയല്ലോ.
വേണം മോളെ എന്റെ കണ്ണടയുന്നതിനു മുൻപേ സെബിമോളെ നമ്മുടെ ഹോസ്പിറ്റലിലെ ഡോക്ടർ ആക്കണം.
കേട്ടല്ലോ സെബി ഉപ്പ പറഞ്ഞത് നല്ലോണം പ്രാക്റ്റീസ് ഒക്കെ ചെയ്യുന്നുണ്ടല്ലോ അല്ലേ.
എന്ന് പറഞ്ഞോണ്ട് സലീന സെബിയുടെ കയ്യിൽ പിടിച്ചു നിന്നു.
കുറച്ചൂടെ കഴിഞ്ഞിട്ട് പോരെ ഉപ്പ എന്ന് അവൾ പറഞ്ഞെങ്കിലും ഉമ്മ ഇടയിൽ കയറിക്കൊണ്ട് ഇന്നോ നാളെ ഒന്നുമല്ലല്ലോ മോളെ പണിയൊക്കെ തീർന്നിട്ടല്ലേ അപ്പോയെക്കും എന്റെ മോള് എല്ലാം ഒറ്റയ്ക്ക് നോക്കിക്കോളും നിങ്ങൾ ഇനി അവളെ കളിയാക്കാണ്ടിരുന്നാൽ മതി.കേട്ടല്ലോ നിങ്ങളോടു മൂന്നുപേരോടുമാ പറയുന്നേ എന്ന് പറഞ്ഞോണ്ട് ഉമ്മ എന്നെയും സലീനയെയും ഷമിയെയും മാറി മാറി നോക്കി.
ഞാൻ ചിരിച്ചോണ്ട് അതിനെന്താ ഉമ്മ അവള് ഉമ്മാന്റെ മോളല്ലേ പിന്നെ കളിയാക്കുന്നത് അത് ഒഴിവാക്കാൻ പറ്റുമെന്നു തോന്നുന്നില്ല അല്ലേടി ഷമി എന്ന് പറഞ്ഞോണ്ട്
💬 Comments
View all comments