0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 4756

ഞാൻ അവളുടെ കവിളിൽ പിടിച്ചു വിട്ടോണ്ട്. ഹ്മ്മ് പോയി വാ പെണ്ണെ.

നിനക്ക് വിഷമം ആയോടി എന്നുള്ള എന്റെ ചോദ്യം കേട്ട്.

സലീന തിരിഞ്ഞോണ്ട് എന്തിന്.

അല്ല അവരോടൊക്കെ ഞാൻ പറഞ്ഞതിന്.

അവള് ചിരിച്ചോണ്ട് ഇല്ല

അതെന്താ.

അവര് ആരാ എന്റെ അനിയത്തിമാരും ഉമ്മയും അല്ലേ പിന്നെന്താ.

അവള് കളിയാക്കില്ലേ.

ആക്കിക്കോട്ടെ എന്നെയും സൈനുവിനെയും കുറിച്ച് പറഞോണ്ടല്ലേ കളിയാക്കു. അതിലെനിക്കു സന്തോഷമേ യുള്ളൂ ഞാൻ ഈ ചെക്കന്റെ പെണ്ണാ എന്നല്ലേ അവര് പറഞ്ഞോണ്ടിരിക്കുന്നെ പിന്നെന്താ അതിലും വല്യ സന്തോഷം എനിക്ക് വേറെ ഉണ്ടോ കൊതിയാ.

അത് കേൾക്കാനല്ലേ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് തന്നെ

അതുകൊണ്ട് എന്റെ സൈനു അതോർത്തൊന്നും വിഷമിക്കേണ്ട കേട്ടോ..

ഹ്മ്മ്.

എന്നാ ഞാൻ പോട്ടെ.

വേഗം വാ താഴേക് എന്ന് എന്നോട് പറഞ്ഞോണ്ട് അവളിറങ്ങി പോയി.

അല്ലേലും ഇനി ഇവിടെ കിടന്നിട്ട് എന്തിനാ എന്റെ സന്തോഷവും സുഖവും അല്ലേ ആ പോകുന്നെ എന്നാലോചിച്ചു കൊണ്ട് ഞാനും പിറകെ നടന്നു.

അവള് താഴെനിന്നും എന്നെ നോക്കി ചിരിച്ചോണ്ട് അവരുടെ അടുത്തേക്ക് പോയി.

അവളുടെ ചിരിയിലെ ഭംഗി ആസ്വദിച്ചു കൊണ്ട് ഞാൻ ഫ്രണ്ടിൽ പോയിരുന്നു.

ഓരോന്ന് ആലോചിച്ചപ്പോ എന്റെ കുഞ്ഞ് ബുദ്ധിയിൽ ഒരു ഐഡിയ തോന്നി.

ഹ്മ്മ് എന്തായാലും അത് ചെയ്യണം എന്ന് മനസ്സിൽ ഉറപ്പിച്ചോണ്ട് ഞാൻ അവിടെ ഇരുന്നു കുറച്ചുനേരം.

അപ്പോയെക്കും ഉമ്മയും സലീനയുടെ ഉമ്മയും സലീനയും ഷെമിയും സെബിയും പിന്നെ മക്കളും എല്ലാവരും കൂടെ വന്നു.

പിന്നീട് കുറെ നേരം എല്ലാവരും കൂടെ ഓരോന്നു പറഞ്ഞും ചിരിച്ചും അങ്ങോട്ടുമിങ്ങോട്ടും കളിയാക്കിയും സമയം പോയി കൊണ്ടിരുന്നു.

മകളുടെ ബഹളവും ഞങ്ങളുടെ ബഹളവും ഒക്കെയായി വല്ലാത്ത ഒരു അവസ്ഥയായിരുന്നു.

ഞാൻ ചിന്തിച്ചിരിക്കുന്നത് കണ്ടിട്ട് ഉമ്മ എന്നെ നോക്കി എന്താ മോനെ നീ ഇങ്ങിനെ ആലോജിക്കുന്നെ.

അതുമ്മ ഞാൻ ആലോചിച്ചത് മറ്റൊന്നുമല്ല. വര്ഷങ്ങള്ക്കു മുന്നേ ഉള്ള ഈ വീടും നമ്മളെയും കുറിച്ചാലോചിച്ചതാ

അതെന്താ മോനെ.

അത് ഉമ്മ വലിയൊരു വീടും നമ്മള് രണ്ടാളും ഒറ്റയ്ക്ക് സംസാരവുമില്ല കളിയുമില്ല ചിരിയുമില്ല അതോർത്തു പോയതാ ഉമ്മ.

അന്ന് നമ്മള് രണ്ടാളും മാത്രമല്ലെയാണ്ടായിരുന്നുള്ളൂ.

💬 Comments

View all comments