Chapter Title : സലീന 4 [SAiNU]
പുറത്തു നിന്നും ചിരിച്ചു.
എന്റെ സലീനയെ വിട്ടോ ഞാനോ ഇവിടെ നിൽകുന്നെ..
എല്ലാത്തിനും മേലെ എനിക്കെന്റെ സലീന തന്നെയാ..
അവളില്ലെങ്കിൽ പിന്നെ ഞാനില്ല എന്ന് മനസ്സിൽ പറഞ്ഞോണ്ട് ശാന്തി ഞാൻ ഇറങ്ങട്ടെ.
ഹോ എന്നോടല്ലല്ലോ പറയേണ്ടേ
ദേ നിങ്ങളെ കേൾക്കാനായി ഒരുത്തി ഇവിടെ കാത്തിരിക്കുകയല്ലേ.
ലക്ഷ്മി ഞാൻ ഇറങ്ങട്ടെ ഇനിയും ഇതുപോലെ സുന്ദരമായ രാത്രികളിൽ എതെങ്കിലും ഒരു രാത്രിയിൽ കണ്ടുമുട്ടാം അല്ലേ.
എന്നുള്ള എന്റെ വിടപറച്ചിൽ കേട്ട് അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത് ഞാൻ കണ്ടു.
അവിടെ നിന്നും യാത്രാ പറഞ്ഞു ഞാൻ റൂമിലെത്തുമ്പോൾ എന്റെ സലീനയുടെ മിസ്സ് കാൾ കൊണ്ട് എന്റെ ഫോൺ നിറഞ്ഞിരുന്നു..
ആഹാ എന്ത് നല്ല സ്റ്റോറി എന്ന് പറഞ്ഞു വിജേഷ് എന്നെ കളിയാക്കിക്കൊണ്ടിരുന്നു..
രാജയുടെ വിളി വന്നതും ഞങ്ങൾ ഫുഡ് അടിക്കാനായി അങ്ങോട്ട് പോയി.
ഞങ്ങൾ എത്തുന്നതിനു മുൻപേ തന്നെ രാജയും മല്ലികയും അടിച്ചു തുടങ്ങിയിരുന്നു.
ഞങ്ങളെ കണ്ടതും സ്വീകരിച്ചു ആനയിച്ചു കൊണ്ട് അവരിരിക്കുന്നതിന്റെ അടുത്തായി ഒരുക്കിയിട്ടുള്ള ചെയറിലേക്ക് ഇരുത്തി.
രാജ എന്നെ നോക്കി കൊണ്ട് നിങ്ങളടിക്കില്ലല്ലോ അല്ലേ
അന്നും ഇന്നും എന്നും പറഞ്ഞോണ്ട് ഞാൻ ചിരിച്ചു.
വിജേഷിനെ നോക്കി.
തുടങ്ങിയാലോ.
വിജേഷിനു പിന്നെ മദ്യം കിട്ടിയാൽ മതിയല്ലോ.
അവൻ അവരുടെ കൂടെ ചേർന്നു അടിക്കാൻ തുടങ്ങി.
ഒന്ന് കഴിഞ്ഞു രണ്ട് മൂന്ന് അങ്ങിനെ റൗണ്ടുകളുടെ എണ്ണം കൂടിക്കൂടി വന്നു..
മല്ലിക ഏകദേശം ഫിറ്റ് ആയി അവര് എന്തൊക്കെയോ പാട്ടും പാടികൊണ്ട്
നേരെ അകത്തോട്ടു പോയി.
അടിയുലഞ്ഞു പോകുന്ന അവരെ നോക്കി ചിരിക്കുമ്പോഴും ഞാനൊരാളെ തേടുകയായിരുന്നു..
രാജയും അളവിലധികം ആയി
💬 Comments
View all comments