0%

Chapter Title : സലീന 4 [SAiNU]

Author : SAINU Read All Parts 2.4K

പുറത്തിറങ്ങി.

അയാളെ കാണാത്തതു കൊണ്ടു ഒന്നുടെ വിളിച്ചു നോക്കാം എന്നു കരുതി ഫോണെടുത്തതും.

ഹായ് ഹലോ സൈനു.എന്നു വിളിച്ചോണ്ട് അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു

ഹാ എന്നു പറഞ്ഞു കൊണ്ടു ഞാൻ ഷേക്ക്‌ ഹാൻഡും നൽകികൊണ്ട്.

വിശേഷങ്ങൾ എല്ലാം തിരക്കി.

അതേ വാ കുറച്ചപ്പുറത്താണ് മെറ്റീരിയൽസ് എല്ലാം എന്നു പറഞ്ഞോണ്ട് അയാൾ ഞങ്ങളെ ഒരു ഗോഡൗണിനുള്ളിലേക്ക് കൊണ്ടുപോയി.

ഞാനും വിജേഷും അയാളുടെ കൂടെ നടന്നു.

ഞങ്ങടെ ഷോപ്പ് പോലെ ഒരു പത്തിരുപത്തഞ്ചു ഷോപ്പ് അതിനുള്ളിൽ കൊണ്ടു വെക്കാം അത്രയും സോറി അതിനേക്കാളും വലുതായിരുന്നു ആ ഗോഡൗൺ.

അവിടെയൊക്കെ ചുറ്റി കറങ്ങി വന്നപ്പോഴേക്കും നേരം ഇരുട്ടി കഴിഞ്ഞിരുന്നു..

ഇനി നാളെയെ അവരുമായിട്ട് സംസാരിക്കാൻ കഴിയുകയുള്ളു എന്നു പറഞ്ഞതുകൊണ്ട് അന്ന് അവിടെ താങ്ങാൻ ഞങ്ങൾ തീരുമാനിച്ചു..

അടുത്ത് തന്നെ ഒരു റൂമും എടുത്തു ഞങ്ങൾ കുളിയും മറ്റാവശ്യങ്ങളും നിറവേറ്റി കൊണ്ടു പുറത്തേക്കിറങ്ങി.

സാർ നിങ്ങൾക്കു രാത്രിയിലെ ഫുഡ്‌ എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട് പുറത്തുനിന്നൊന്നും കഴിക്കാൻ നിൽക്കേണ്ട എന്നു പറഞ്ഞോണ്ട് രാജ ഞങ്ങളുടെ അടുത്തേക്ക് വന്നു.

അയ്യോ രാജ നിങ്ങൾക്കു ബുദ്ധിമുട്ടായി അല്ലേ.

ഏയ് ഇതൊക്കെ ഒരു ബുദ്ധിമുട്ട് ആണൊ.

ഇവിടെ അടുത്ത് തന്നെയാണ് വീട്

ഞാനും രാജയും സംസാരിച്ചു നില്കുന്നതിന്റെ ഇടയിൽ ലോഡ്ജിലെ റൂംബോയ് വന്നു വിജേഷിനോട്.

സാർ നിങ്ങൾ ചോദിച്ചത് കിട്ടിയില്ല ആ ബ്രാൻഡ് ഇവിടെ ഇല്ല.

അതുകേട്ടു ഞാൻ വിജേഷിനെ ഒന്ന് നോക്കി.

അല്ലെടാ ഒരു ചെറുത്‌ വാങ്ങിക്കാൻ പറഞ്ഞയച്ചതായിരുന്നു.

ഇത് കേട്ടു രാജ.

എന്താണ് വിഷയം.

അപ്പോയെക്കും റൂം ബോയ് രാജയോട് റിജേഷിന്റെ ആവിശ്യത്തെകുറിച്ച് പറഞ്ഞു.

💬 Comments

View all comments