0%

Chapter Title : സലീന 4 [SAiNU]

Author : SAINU Read All Parts 2.4K

പോകുന്നപോലെ അത്രയേ ഉള്ളു..

സലീന പറഞ്ഞപോലെ വന്ന കാര്യങ്ങൾ എല്ലാം ചെയ്തു തീർത്തു ഞാനും വിജേഷും തിരിച്ചു നാട്ടിലേക്ക് പുറപ്പെട്ടു.

അപ്പോഴും റിജേഷിന്റെ പിണക്കം മാറിയിട്ടില്ലായിരുന്നു.

ലക്ഷ്മിയുടെ കയ്യിൽ നിന്നും കിട്ടിയ അടിയെ കുറിച്ച് അവൻ ചിന്തിച്ചു കൊണ്ടിരുന്നത്.

ഞാൻ അവന് പറഞ്ഞു കൊടുത്ത കഥ അവനിപ്പോഴും വിശ്വസിച്ചിട്ടില്ല.ലക്ഷ്മിയെ ആഗ്രഹിച്ചു ചെന്ന അവന് അവളുടെ കയ്യുടെ ചൂട് അറിയാനല്ലേ പറ്റിയത്.

ടാ നീ ആളെ ആക്കിയതാണല്ലേ എന്ന് അവൻ ചോദിക്കുകയും ചെയ്തു.

അതിനുള്ള എന്റെ മറുപടി ഒരു ചിരിയോലൊതുക്കുമ്പോൾ ഞാൻ ലക്ഷ്മിയെയും മറന്നു കഴിഞ്ഞിരുന്നു..

നാട്ടിൽ തിരിച്ചെത്തിയപ്പോയെക്കും നേരം വെളുത്തു.. രാത്രിയിലെ ഡ്രൈവിംഗ് അതൊരു ഫീൽ തന്നെയാ.. എന്നാലോചിച്ചുകൊണ്ട് ഞാൻ ബെഡ്‌ഡിലേക്ക് വീണു..

സലീന വന്നു ഉണർത്തിയപ്പോൾ ആണ് ഞാൻ എഴുന്നേറ്റത് അതും വൈകീട്ട്..

എന്റെ അടുക്കൽ വന്നിരുന്നു കൊണ്ട് സലീന എന്റെ മുടിയിൽ തഴുകി കൊണ്ടിരുന്നു.

ഞാനവളെ പിടിച്ചു കിടത്തികൊണ്ട് അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തതും.

ച്ചി പോയി പല്ല് തേച്ചിട്ടു വാ നാറുന്നു.

അതേ കുറച്ചൊക്കെ നാറിയാലേ എന്റെ ഈ സുന്ദരികുട്ടിക്ക് എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ കെട്ടിപിടിച്ചു.

അവളും അതാഗ്രഹിച്ചിരുന്നു.

എന്റെ ദേഹത്ത് ഒട്ടി കിടക്കാൻ ഇത്രയും കൊതിയുള്ള ഒരു പെണ്ണ്.

സലീന മോളെ സലീന എന്നുള്ള ഉമ്മയുടെ വിളി.

അവൾക്ക് അസഹ്യമായി തോന്നി. എങ്കിലും തന്റെ ഭർത്താവിന്റെ ഉമ്മ അല്ല തന്റെ ഉമ്മയാണ് എന്ന സ്നേഹം കൊണ്ട് അവൾ എണീറ്റു പോകുമ്പോൾ സൈനു അവളെ കളിയാക്കി.

എന്തെ നിനക്ക് എന്നെ കെട്ടിപിടിച്ചു കിടക്കേണ്ടേ പെണ്ണെ.

ഹ്മ്മ് ഞാൻ വരാം കുറച്ചൂടെ കഴിയട്ടെ.

💬 Comments

View all comments