0%

Chapter Title : സലീന 5 [SAiNU]

Author : SAINU Read All Parts 2.7K

അവളുടെ തലമുടിയിൽ നിന്നും വരുന്ന ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ച് കയറുന്നുണ്ട്.

എന്താടി തലയിൽ തേച്ചിരിക്കുന്നെ.

നീ കൊണ്ട് വന്നു തന്നില്ലേ ആ എണ്ണയാ.

ഹ്മ്മ്

അതിനിയും തീർന്നില്ലേ.

ഹ്മ്മ് തീരാറായി... രണ്ടു ദിവസം കൂടി തേക്കാനുള്ളത് കാണും.

കണ്ടോ എന്റെ മുടി നിൽക്കുന്നെ. നിന്റെ കരുതലാ. എല്ലാം.

നീ എനിക്ക് വേണ്ടി ഓരോന്ന് കൊണ്ട് വരുമ്പോഴും ഞാൻ അതെല്ലാം ശ്രദ്ധിക്കാറുണ്ട്.. എല്ലാത്തിനും എന്റെ സൈനു ടച്ചുണ്ട്.

എല്ലാം എന്റെ ശരീരത്തിനും മനസ്സിനും പിടിച്ചത് തന്നെ..

അതേ എന്റെ പെണ്ണല്ലേ നീ ഇങ്ങിനെ ഇതൊന്നും ശ്രദ്ധിക്കാതെ നടന്നാൽ എനിക്കല്ലേ കുറച്ചിൽ.

ഹ്മ്മ് അതുകൊണ്ടല്ലേ ഞാൻ എങ്ങോട്ട് പോകുമ്പോഴും നിന്നോട് ഒരുക്കി തരാൻ പറയുന്നേ..

ഞാൻ എങ്ങിനെ ചെയ്താലും എന്തോ പോലെയാ.

അതേ സമയം നീയൊന് തൊട്ടാൽ മതി എല്ലാം എന്ത് രസമായിരിക്കുമെന്നോ.

ഉമ്മാ എപ്പോഴും പറയും. നിന്നെ ഇങ്ങിനെ ഒരുക്കാൻ അവനെക്കൊണ്ടേ സാധിക്കു. നീ അവനെ വിളിച്ചേ എന്നിട്ട് ഒരുങ്ങി വാ മോളെ എന്ന്..

ഉമ്മക്കും ഇപ്പൊ നി എന്നെ ഒരുക്കിവിടുമ്പോയെ ഇഷ്ടപെടുന്നുള്ളു.

ഹ്മ്മ് രണ്ടുപേരും കൂടി ചേർന്നുള്ള പരിപാടി അല്ലല്ലോ അല്ലേ.

എന്റെ സൈനു ഞങ്ങൾക്ക് അങ്ങിനെ സാധിക്കുമോ.

ഉമ്മാനെ വിട് എനിക്ക് സാധിക്കുമോ എന്റെ സൈനുവിനെ പറ്റിക്കാൻ.

ഞാൻ വെറുതെ പറഞ്ഞതാടി.

ഹ്മ്മ് നീ പറഞ്ഞോ നമ്മൾ മാത്ര മുള്ളപ്പോൾ നീ എന്തും പറഞ്ഞോ എനിക്കൊരു പ്രേശ്നവും ഇല്ല

അപ്പൊ മറ്റുള്ളവർ ഉള്ളപ്പോൾ പറഞ്ഞാലോ.

അത് എനിക്ക് വിഷമം ആകും. അവര് നമ്മളെ നോക്കി ചിരിക്കില്ലേ.

ആര് ഉമ്മയോ.

ഏയ്‌ ഉമ്മാ അങ്ങിനെ ചെയ്യില്ലല്ലോ.

💬 Comments

View all comments