0%

Chapter Title : സലീന 6 [SAiNU]

Author : SAINU Read All Parts 3.7K

പറഞ്ഞെ.

സലീന ഗ്ലാസിലൂടെ മുഖം വീർപ്പിക്കുന്നത് നല്ലോണം കാണാൻ പറ്റുന്നുണ്ട്.
അത് കണ്ടുകൊണ്ടു തന്നെയാ അവളെ കളിയാക്കുന്നതും.

കൂടെ കഴിയുന്ന ആൾക്ക് കുറവ് ഉണ്ടെങ്കിലല്ലേ എന്ന് പറഞ്ഞോണ്ട് സലീന ഗ്ലാസിലൂടെ കൊഞ്ഞനം കുത്തി കാണിക്കുന്നുണ്ടായിരുന്നു.

അങ്ങിനെ പറഞ്ഞു കൊടുക്ക്‌ മോളെ..

ഹോ ഇല്ലയെ നമ്മളൊന്നും പറയുന്നില്ലേ ഇനി അതിനു ഉമ്മയും മോളും കൂടെ എന്റെ നേർക്കു വരേണ്ട.

ഉപ്പ ഇതെല്ലാം കേട്ടു ചിരിചോണ്ടിരുന്നു.

വീടെത്തിയതും എല്ലാവരും ഇറങ്ങി. സലീന എന്റെ അരികിൽ വന്നു ചേർന്ന് നിന്നുകൊണ്ടു എന്റെ കയ്യിൽ പിടിച്ചു.

എന്താടി.

ഒന്നുമില്ല സൈനു.

ഇതിപ്പോ എന്തിനാ.

എന്താ

എന്റെ ഈ കയ്യിലെ പിടുത്തം എന്തിനാന്ന്..

എന്റെതല്ലേ.

ഹോ നിന്റേതു തന്നെയാ.

ഹ്മ്മ് എന്നാലേ ഞാൻ നിന്റെ കയ്യും പിടിച്ചേ നടക്കു.

അതാ ചോദിച്ചേ.

അവളെന്നെ തുറിച്ചു നോക്കി കൊണ്ടു നിന്നു.

അതെ എന്റെ സന്തോഷത്തിനു വേണ്ടിയ. ഞാൻ ഇങ്ങിനെയേ നടക്കു..

എല്ലാവരും ഉണ്ടായിപ്പോയി അല്ലേൽ നിയെന്നെ എടുത്തു നടക്കേണ്ടി വന്നേനെ..

വാ ഞാനെടുക്കണോ.

ആഗ്രഹം ഒക്കെയുണ്ട്. എല്ലാവരും കാണുമെന്നോർത്തപ്പോൾ.

എന്താ നാണം വരുന്നുണ്ടോ.

ഹ്മ്മ്.

എന്നാ വേണ്ട നമുക്ക് നടക്കാം കേട്ടോടി..

നിനക്കും തോന്നുന്നില്ലേ.

എന്ത്

എന്നെയും എടുത്തു ഇവിടെ നടക്കാൻ.

അതെ നീയൊന് നിന്നെ.

എന്താ

ഒന്ന് നിന്നെ പെണ്ണെ.

എന്ന് പറഞ്ഞോണ്ട് ഞാൻ എന്റെ പെണ്ണിനെയും കോരിയെടുത്തോണ്ട് മുൻപോട്ടു നടന്നു.

സെബി അന്തം വിട്ടപോലെ ഞങ്ങളെ നോക്കി കൊണ്ടു നടന്നു.

ഞാൻ കുറച്ചൂടെ നടന്നോണ്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തോണ്ട് താഴെ ഇറക്കി.

സലീനയുടെ കണ്ണ് നിറഞ്ഞു പോയി.

എന്തിനാടി കരയുന്നെ.

💬 Comments

View all comments