0%

Chapter Title : സലീന 6 [SAiNU]

Author : SAINU Read All Parts 3.7K

നടക്കില്ലായിരുന്നല്ലോ അല്ലേ എന്ന് മനസ്സിൽ ആലോചിച്ചു കൊണ്ടു സലീന നിന്നു.

അപ്പോയെക്കും ഉമ്മയുടെ വിളി
കേട്ടവൾ .
മോൻ എന്തെങ്കിലും ഒപ്പിച്ചിട്ടുണ്ടാകും അമ്മായി ഞാനൊന്ന് പോയി നോക്കട്ടെ എന്ന് പറഞ്ഞോണ്ട് അങ്ങോട്ടേക്ക് പോയി.

അമ്മായി അവളുടെ പ്രസരിപ്പും ചുറു ചുറുക്കും കണ്ടു അവളെ തന്നെ നോക്കി കൊണ്ടിരുന്നു.

എങ്ങിനെ കഴിഞ്ഞ പെണ്ണാ കരച്ചിൽ നിന്ന നേരം അവൾക്കുണ്ടായിരുന്നില്ല. ഇപ്പോ കണ്ടില്ലേ അവളുടെ അത്രയും സന്തോഷവും സമാധാനവും ഉള്ള ഒരുത്തി ഉണ്ടാകില്ല..

ഹ്മ്മ് അവളുടെ ഭാഗ്യം അല്ലാതെ എന്താ എന്ന് മനസ്സിൽ പറഞ്ഞോണ്ട് അമ്മായി തിരിഞ്ഞു നടന്നു.

ഉമ്മയുടെ അരികെ എത്തിയ സലീന.

എന്താ ഉമ്മാ വിളിച്ചേ..

ദെ ഇങ്ങോട്ട് നോകിയെ.

അതുകണ്ടു ചിരിക്കാനേ അവൾക്കു കഴിഞ്ഞുള്ളു.
മോൻ ഒപ്പിച്ച കുസൃതി കണ്ടു അവൾ ഉമ്മയുടെ മുഖത്തെക്കും ഉമ്മ അവളെയും നോക്കി ചിരിച്ചോണ്ടിരുന്നു.
കൂടെ ഉപ്പയും.

എല്ലാ വീട്ടിലും കയറി സുഖാന്വേഷണങ്ങൾ കഴിഞ്ഞപ്പോയെക്കും
ഇരുട്ടി തുടങ്ങി.

ഓരോ വീട്ടിൽ കയറി ചെല്ലുമ്പോഴും സലീന എന്റെ കൈകൾ കോർത്തു പിടിച്ചോണ്ട് തലയുയർത്തി നടക്കുന്നത് കണ്ടു എനിക്ക് ചിരി വന്നെങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല.

കാണിച്ചാൽ അറിയാല്ലോ അതിന്റെ പേരിലായിരിക്കും അടുത്ത പിണക്കം..

അവളുടെ പഴയ വീട്ടിലെ വാടകക്ക് താമസിക്കുന്നവരെയും കണ്ടു അവരോടു സംസാരിച്ചെങ്കിലും സലീന അങ്ങോട്ട്‌ വന്നതേ ഇല്ല.

അവൾക്കു അത്രയും വെറുപ്പായിരുന്നു ആ വീടിനോട്.

അവളെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല അത്രയും യാഥനകൾ നിറഞ്ഞതായിരുന്നല്ലോ അവിടുത്തെ ഓർമ്മകൾ..

ആ വീട്ടിൽ നിന്നും വാടകയിനത്തിൽ കിട്ടുന്നത് മുഴുവൻ മോളുടെ പേരിൽ ബാങ്കിലേക്ക് ചേർത്ത് കൊണ്ടിരിക്കുന്നതിനാൽ അതിനെ പറ്റി ഞാനോ സലീനയോ ചോദിക്കാറുമില്ല

💬 Comments

View all comments