Chapter Title : സലീന 6 [SAiNU]
കഴിഞ്ഞപ്പോയെക്കും അമീറിനയുടെ കുഞ്ഞ് ഉണർന്നു.
അവനെയും കളിപ്പിച്ചു ഞാൻ ഇരുന്നപ്പോയെക്കും അവരും വന്നിരുന്നു..
ഓരോ തമാശകളും പറഞ്ഞു ചിരിച്ചോണ്ട് നേരം പോയതറിഞ്ഞില്ല.
ഇടയ്ക്കു അമീന.
അല്ല എന്നാണ് രണ്ടുപേരും അങ്ങോട്ടേക്ക് വരുന്നേ..
അത് കേട്ടു സലീന എങ്ങോട്ട് എന്ന് ആശ്ചര്യത്തോടെ ചോദിക്കുന്നത് കേട്ടു.
ആ അപ്പൊ നീ പറഞ്ഞിട്ടില്ലേ എന്ന് അമീന എന്നോട്.
ഞാൻ ചിരിച്ചോണ്ട് കണ്ണിറുക്കി.
എന്താ അമീന എന്ന് സലീന വീണ്ടും.
അതെ ഗൾഫിലോട്ട് വരുന്നുണ്ടെന്നു പറഞ്ഞു രണ്ടുപേരും..
എന്റെ കെട്ടിയോൻ റൂമൊക്കെ റെഡിയാക്കി വച്ചേക്കുകയാ..
നിങ്ങൾക്കു താമസിക്കാൻ.
എന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലല്ലോ അമീന.
സർപ്രൈസ് തന്നതായിരിക്കും.
ഇത്ത.
സലീന എന്റെ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു.
ആ മുഖത്ത് ഈ വാർത്ത കേട്ട സന്തോഷവും ഉണ്ട്. എന്നാലോ നേരത്തെ അവളോട് പറയാത്തതിന്റെ സങ്കടവും ഉണ്ട്.
ഞാൻ അവളെ കൈ പിടിച്ചോണ്ട് ഹ്മ്മ് നിനക്ക് ഒരു സർപ്രൈസ് തരാം എന്ന് കരുതിയതാ അതിങ്ങനെ ഇവൾ വിളിച്ചു പറയും എന്ന് ഞാൻ കരുതിയില്ലെടി..
എന്ന് പറഞ്ഞതും അവൾ എന്റെ മാറിലേക്ക് ചാഞ്ഞു കൊണ്ട് കരയാൻ തുടങ്ങി.
അയ്യേ അതിനെന്തിനാ ഇത്ത കരയുന്നെ സന്തോഷിക്കുകയല്ലേ വേണ്ടത്.
എനിക്കൊക്കെ ആദ്യം ഇക്ക പറഞ്ഞപ്പോ എന്തൊരു സന്തോഷം ആയിരുന്നെന്നു അറിയോ.
ഇതിന് കരയുമോ ആരെങ്കിലും.
സലീന കണ്ണ് തുടച്ചോണ്ട് എന്റെ മാറിൽ നിന്നും എഴുനേറ്റു..
അമീന ഞാൻ കരഞ്ഞത് സന്തോഷം കൊണ്ടാ..
എന്റെ ആഗ്രഹം ആയിരുന്നു.
നടക്കുമെന്ന് കരുതിയില്ല..
പെട്ടെന്ന് നീ പറഞ്ഞപ്പോ എനിക്കെന്താ പറയേണ്ടേ എന്നറിയാതെ.
ഹ്മ്മ് എന്നാലേ കണ്ണൊക്കെ തുടച്ചു ഒന്ന് ചിരിച്ചേ എന്നിട്ട് എത്രയും പെട്ടെന്ന് അങ്ങോട്ട്
💬 Comments
View all comments