0%

Chapter Title : സലീന 6 [SAiNU]

Author : SAINU Read All Parts 3.9K

അവളുടെ മനസ്സ് സന്തോഷിക്കുന്നത് കാണുമ്പോ വല്ലാത്ത ഒരു ഫീലിംഗ് ആണ് കേട്ടോ..

വെറുതെ ഞങ്ങടെ അടുത്ത് തന്നെയുള്ള അങ്ങാടിയിൽ ഒന്ന് നിറുത്തി കൊണ്ട് നാട്ടിലുള്ള കമ്പനി ഒന്ന് കൂടെ പുതുക്കി.

എല്ലാവരും പഴപോലെ തന്നെ അല്ലറ ചില്ലറ മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നല്ലാതെ എനിക്ക് വേറെ ഒന്നും തോന്നിയില്ല..

അപ്പോയെക്കും നാട്ടിലെ ക്ലബ്‌ മെമ്പർമാർ എല്ലാവരും കൂടെ വളഞ്ഞു.

ആ നിന്നെ കാണാൻ കാത്തു നിൽക്കുകയായിരുന്നു സൈനു..

അതെന്തിനാണാവോ.

അതൊക്കെയുണ്ട് അതറിയാനായിട്ട് നീ ഇങ്ങോട്ടേക്കു ഒന്ന് ഇറങ്ങിയാലല്ലേ .

നിനക്കറിയാലോ ഓരോ കാര്യങ്ങളായിട്ട് കുറച്ചു തിരക്കിലായി പോയി.
അല്ലാതെ ഞാനെവിടെ പോകാനാണ്..

അത് കൊണ്ടല്ലേ ബുദ്ധിമുട്ടിക്കാതിരുന്നേ.

ഇപ്പൊ നിന്റെ ഒരു സഹായം വേണം.

എന്ത് സഹായം ആണ് വേണ്ടേ.

അതെ നമ്മുടെ ക്ലബ്‌ നടത്തുന്ന സേവൻസ് ഫുട്ബാൾ ടൂർണമന്റിന്റെ കാര്യം അറിഞ്ഞിട്ടുണ്ടാകും.

ഹോ അതറിഞ്ഞു.

അത് അടുത്ത ആഴ്ചയല്ലേ തുടങ്ങുന്നേ.

അതെ അടുത്ത ആഴ്ച തുടങ്ങും.

ഇപ്രാവശ്യം ഇച്ചിരി ഞെരുക്കത്തിലാ ക്ലബ്‌.

അതെന്നും പറയുന്നതല്ലേ നിങ്ങൾ.

പിരിവിനാണോ .

ഹ്മ്മ്.

അതുപറ അല്ലാതെ ഇങ്ങിനെ വളച്ചു കെട്ടേണ്ടേ വല്ല ആവശ്യവും ഉണ്ടോ. അതും മെമ്പർ ആയ എന്നോട്.

മെമ്പർ ആയിട്ട് ഒന്ന് തിരിഞ്ഞു നോക്കുന്നില്ലല്ലോ. അതാ.

ഒഴിവ് ഇല്ലെടാ. പുതിയ ഷോപ്പിന്റെ പണി നടന്നോണ്ടിരിക്കുകയാ അതാ.

അതൊക്കെ ഞങ്ങൾക്കറിയാം.

പിന്നെ എന്താ..

അതെ ഈ പ്രാവിശ്യം നി സ്പോൺസർ ചെയ്യണം പറ്റുമോ ഇല്ലയോ.

നിന്റെ ഷോപ്പിന്റെ പേരിൽ.

അതിനാണോ അത് നമുക്കു ആലോചിക്കാം.

ആലോചിക്കാനൊന്നും നേരമില്ല.
നിന്നെ ഇനി കാണാൻ കിട്ടണമെങ്കിൽ.

അതിനെന്താ വീട്ടിലോട്ടു വന്ന പോരെ.

💬 Comments

View all comments