0%

Chapter Title : സലീന 6 [SAiNU]

Author : SAINU Read All Parts 3.9K

മുഖം ആകെ വാടി.

ഷമിയാണെങ്കിൽ വേണ്ടായിരുന്നു പറയേണ്ടായിരുന്നു എന്നായിപ്പോയി അവളുടെ മുഖം കണ്ടാൽ മനസിലാക്കാം.

സലീനയുടെ ഉമ്മയും ഉപ്പയും ഒന്നും അറിയാത്ത ഭാവത്തിൽ നില്കുന്നു.

കുറച്ചു കഴിഞ്ഞു ഉമ്മയും ഉപ്പയും അങ്ങോട്ടേക്ക് വന്നു.
ഉപ്പ കുറച്ചു ദേഷ്യത്തിൽ ആണ്.

സലീന ഉപ്പയുടെ മുഖം കണ്ടതും ഇപ്പൊ കരയും എന്നായിപ്പോയി.

ഉമ്മയും ദേഷ്യം വന്നപോലെ.

അല്ലെങ്കിൽ എന്തിനാ നിങ്ങൾ ഇപ്പോ പോകുന്നെ.

എന്ന് ചോദിച്ചതും.
സലീന തിരിഞ്ഞോണ്ട് എന്നെ നോക്കി..
അവളുടെ കണ്ണിൽ നിന്നും വെള്ളം ഇപ്പോൾ ഇറ്റിവീഴും എന്നായിരിക്കുന്നു.

ഞാൻ അല്ല ഉമ്മ ഇതുവരെ എങ്ങോട്ടും പോയിട്ടില്ലല്ലോ അതാ.

ഹോ ഉപ്പ പറയുന്നേ അതൊന്നും വേണ്ടാന്ന ഇനി നിങ്ങൾ എന്താന്നു വെച്ചാ തീരുമാനിച്ചോ.

എന്നോട് പറയും വേണ്ട ചോദിക്കുകയും വേണ്ട ഒന്നും ഞങ്ങളോട് ചോദിച്ചിട്ടല്ലല്ലോ നിങ്ങൾ തീരുമാനിച്ചത്.

ഞാൻ ഉപ്പയെ നോക്കി ഉപ്പ അതെ പോലെ തന്നെ നില്കുന്നു.

ഒരു മാറ്റവും ഇല്ലാ.

വീണ്ടും ഉമ്മയെ നോക്കി.

സലീനയാണെങ്കിൽ ആകെ വിഷമിച്ചു കരയാൻ തുടങ്ങി.

ഷമി എന്താ പറയേണ്ടേ എന്നറിയാതെ കുഴങ്ങി നിൽക്കുകയാണ്.

സലീന കരഞ്ഞോണ്ട് എന്നെ നോക്കി.

അവൾ ഉമ്മയുടെ അടുത്തേക്ക് പോയി.

ഉമ്മ ഞാൻ അല്ല സൈനുവാ പറഞ്ഞെ .
എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല സൈനു പറഞ്ഞപ്പോൾ എനിക്കും പോകാൻ എന്ന് പറഞ്ഞോണ്ട് അവൾ കരയാൻ തുടങ്ങി.

കരച്ചിൽ ഒന്ന് മുറുക്കിയപ്പോൾ ഉപ്പ വന്നു അവളെ പിടിച്ചോണ്ട്.
മോളെ ഞങ്ങൾ ഒന്നും ഉണ്ടായിട്ടു പറഞ്ഞതല്ല.

ഉപ്പ നിങ്ങക്കിഷ്ടമില്ലേൽ ഞങൾ എങ്ങോട്ടും പോകുന്നില്ല എന്ന് പറഞ്ഞോണ്ട് അവൾ പിന്നെയും കരയാൻ തുടങ്ങി.

ഞാൻ ആണേൽ എന്താ പറയേണ്ടേ

💬 Comments

View all comments