0%

Chapter Title : സലീന 7 [SAiNU]

Author : SAINU Read All Parts 4.4K

ഇതെല്ലാം ഉണ്ടായിരുന്നില്ലേ വെളുത്തിട്ടല്ലായിരുന്നോ..

ഹ്മ്മ്.

പക്ഷെ സ്നേഹിക്കാനും നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞു നമ്മളെ പരിഗണിച്ചു നമ്മുടെ കൂടെ നിൽക്കാനും ഒരാണ് ഉള്ളതിന്റെയാ ഈ സൗന്ദര്യം.. അതിന്ന്‌ എനിക്ക് വേണ്ടുവോളം നിന്റെ ഇക്കയിൽ നിന്നും കിട്ടുന്നുണ്ട് ഓരോ നിമിഷവും നീ കാണുന്നതല്ലേ എന്നെയും മക്കളെയും പോട്ടെ നിങ്ങളെയും എല്ലാം എങ്ങിനെയാ നിന്റെ ഇക്ക കൊണ്ട് നടക്കുന്നത് എന്ന്..

ഹ്മ്മ്.

അതാ മോളെ എന്റെ എല്ലാ സൗഭാഗ്യവും സന്തോഷവും സമാധാനവും. അങ്ങിനെ ഒരാണ് കൂടെ ഉള്ളത് കൊണ്ടാ എനിക്ക് ഈ സൗന്ദര്യം ഒക്കെ..

അത് നാളെ നിനക്കും വരും.

നീയും അതുപോലെ അവനെ സ്നേഹിക്കണം ബഹുമാനിക്കണം അവന്റെ കാര്യത്തിൽ പ്രേത്യേക പരിഗണനന വേണം.
കേട്ടല്ലോ..

ഹ്മ്മ്

നമ്മൾ കൊടുക്കുന്ന സ്നേഹം പോലെയേ നമ്മൾക്കും തിരിച്ചു കിട്ടു മോളെ.

നീ കണ്ടിട്ടില്ലേ ഞാൻ നിന്റെ ഇക്കയെ സ്നേഹിക്കുന്നത്.

ഹ്മ്മ്.

അതുപോലെ നീയും നിനക്ക് കിട്ടുന്നവനെ നല്ലോണം സ്നേഹിച്ചു നമ്മളിൽ തന്നെ അവരുടെ എല്ലാ സുഖവും സന്തോഷവും അവര് കണ്ടെത്തണം..

മനസ്സിലായോ..

ഹ്മ്മ് എന്നാ ഇനി ഈ മുടി ഒകെ ഒന്ന് ശരിയാക്കിക്കേ..

ഹോസ്പിറ്റലിൽ പോയി തുടങ്ങിയെ പിന്നെ മുടിയൊന്നും ശ്രദ്ധിക്കുന്നില്ല അല്ലേ..

സെബി ചിരിച്ചോണ്ട് തലയാട്ടി.

ഹ്മ്മ് എന്നാ ആ ചീപ് എടുത്തേ.

മുടിയെല്ലാം നല്ല പോലെ ഒതുക്കി കൊടുത്തോണ്ട് സലീന അവളെ ഒരുക്കി..

അപ്പോയെക്കും ഷെമിയും വന്നു ഹ്മ്മ് എന്താ താത്ത അവൾ പറയുന്നേ.

ഒന്നുമില്ലെടി ഞാനവൾക്ക് ഓരോന്നും പറഞ്ഞു കൊടുത്തതാ.

ഹ്മ്മ്.

അപ്പോയെക്കും പുറത്ത് വണ്ടിയുടെ ശബ്ദം കേട്ടു.

സെബിയുടെ നെഞ്ചു ഇടിക്കുന്ന ശബ്ദം കേട്ടു സലീന.

എന്തിനാടി

💬 Comments

View all comments