0%

Chapter Title : സലീന 7 [SAiNU]

Author : SAINU Read All Parts 4.2K

ഇതിനെല്ലാം നന്ദി കാണിക്കേണ്ടത്..

ഹ്മ്മ് ..
എന്ന് തലയാട്ടികൊണ്ട് അവൾ എഴുനേറ്റിരുന്നു..

എന്നെ നോക്കി കൊണ്ടിരിക്കുന്ന അവളെ ചേർത്ത് പിടിച്ചോണ്ട് എന്താടി ഇങ്ങിനെ നോക്കുന്നെ.

ഒന്നുമില്ല എന്റെ സൈനുവിനെ ഒന്ന് നോക്കിയതാ..

അതെന്താ.

നോക്കണം എന്ന് തോന്നി..

ഹ്മ്മ്.

ഷെമിയുടെയും സെബിയുടെയും കണ്ണുകൾ ഞങ്ങളെ വലയം വെച്ചു കൊണ്ടിരിക്കുന്നത് അറിഞതും.

ഞാൻ അവളെയും കൂട്ട് അവരുടെ അടുത്തേക്ക് നീങ്ങി.

എന്താ താത്ത റൊമാൻസ് ആണോ.

അത് കേട്ടു ഞാൻ പുഞ്ചിരിച്ചോണ്ട്.

ഹ്മ്മ് ഞങ്ങടെ റൊമാൻസ് ഞങ്ങൾ തന്നെ അനുഭവിച്ചു തീർക്കണ്ടേ പെണ്ണെ.

ഹോ ആയിക്കോട്ടെ..

സെബി വാടി നമുക്കു ഇവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകാൻ നിൽക്കേണ്ട..

ഏയ്‌ നിങ്ങളും കൂടിയുള്ളതല്ലേ ഞങ്ങളുടെ സ്വർഗ്ഗം..

നീയും സെബിയും ഉമ്മയും ഉപ്പയും എന്റെ അമ്മായി അമ്മയും അമ്മായി അപ്പനും പിന്നെ നമ്മുടെ മക്കളും എല്ലാവരും കൂടി ചേർന്നതല്ലെടി ഞങ്ങളുടെ സ്വർഗ്ഗം...

അതൊരിക്കലും നഷ്ടപ്പെടുത്തില്ല..

അപ്പൊ എന്റെ ഇക്കയില്ലേ അതിൽ എന്നുള്ള ഷെമിയുടെ
ചോദ്യം കേട്ടു ഞാൻ ചിരിച്ചോണ്ട് ആലോചിക്കട്ടെ എന്നിട്ട് പറയാം..

ആഹാ എന്റെ ഇകയില്ലാത്ത സ്വർഗം എനിക്കും വേണ്ട..

കണ്ടില്ലേ കണ്ടില്ലേ പെണ്ണിന്റെ ഇക്കയോടുള്ള സ്നേഹം.

എന്നിട്ടാണോടി നി ഞങ്ങളെ കളിയാക്കി കൊണ്ടിരിക്കുന്നെ..

നിന്നെ കളിയാക്കുമ്പോ ഒരു രസമാടാ..

ദെ പെണ്ണെ ഞാൻ നിന്റെ താത്തയുടെ കെട്ടിയോന അതോർമ ഉണ്ടായിക്കോട്ടെ എടാ പോടാ എന്നുള്ള വിളിയുണ്ടല്ലോ.. ഹ്മ്മ്

നമ്മൾ തമ്മിൽ ഒരേ വയസ്സ് അനു ആ നിന്നെ ഞാൻ ഇക്കാ എന്ന് വിളിക്കാം.

അപ്പൊ എന്നെക്കാളും മൂത്ത നിന്റെ പുയ്യാപ്ല എന്നെ വിളിക്കുന്നതൊ.

അതങ്ങേർക്കു വേറെ പണിയില്ലാഞ്ഞിട്ട.

ഹോ

💬 Comments

View all comments