Chapter Title : സലീന 8 [SAiNU]
രണ്ടാളുംകൂജടെ മുകളിലേക്കു കയറുമ്പോ എന്തിനാ ഉമ്മയോട് അതൊക്കെ പറയാൻ പോയേ.
അതിനിപ്പോ എന്താ ഉമ്മാക്ക് കുഴപ്പം ഒന്നുമില്ലല്ലോ പിന്നെന്താ.
എന്നാലും..ഉമ്മയെന്താ എന്നെക്കുറിച്ചു കരുതുക.
ഒന്ന് കരുതില്ല നന്നായി എന്നെ പറയു.
അത് നീ കേട്ടതും അല്ലേ.
എന്ന് വെച്ചു ഇതൊക്കെയാണ് പറയുന്നേ.
എന്റെ പെണ്ണെ അതൊന്നും ഒരു പ്രശ്നമേ അല്ല.
ഇനി തല്ലാണ്ടിരുന്നാൽ മതി കേട്ടല്ലോ.
ഹ്മ്മ് പോ അവിടുന്നു ഇനി തല്ലാൻ എനിക്കെന്താ ഭ്രാന്തുണ്ടോ സൈനു.
അന്ന് തന്നെ അറിയാതെ പറ്റിപോയതാ.
എന്നിട്ടല്ലേ ഇനിയും.
വായ തുറന്നെ എന്ന് പറഞ്ഞോണ്ട് അവൾ എന്റെ വായിലേക്ക് ഗുളിക ഇട്ടു തന്നു കൂടെ വെള്ളവും.
എന്തിനാ ഉമ്മ വഴക്ക് പറഞ്ഞെ.സൈനു.
അത് ഉപ്പാക്കുള്ള ഫുഡ് ഞാൻ കൊണ്ടുകൊടുക്കാം എന്നു പറഞ്ഞതിനാ.
ആഹാ അതെന്തേ.
എന്നിട്ടുവേണം പുറത്തു കറങ്ങി നടക്കാൻ എന്ന് പറഞ്ഞു ആയിരുന്നു.
അത് നല്ലതാ ഇടക്കൊക്കെ ഉമ്മയുടെ കയ്യിന്നു അങ്ങിനെ കിട്ടിയാലേ എന്റെ സൈനു അടങ്ങി ഒതുങ്ങി നിക്കു.
ഹോ ആയിക്കോട്ടെ ഇനി അതിന് നമ്മൾ തമ്മിൽ വഴക്കു വേണ്ട കേട്ടോടി എന്ന് പറഞ്ഞോണ്ട് ഞാൻ ബാത്‌റൂമിലേക്ക് പോയി വന്നു.
അപ്പോയെക്കും അവൾ കിടന്നിരുന്നു.
ആഹാ അപ്പോയെക്കും കിടന്നോ എന്ന് ചോദിച്ചോണ്ടി ഞാൻ അവളുടെ അരികെ പോയി കിടന്നതും.
അവളെന്റെ കവിളിൽ വിരലുകൾ കൊണ്ട് തഴുകികൊണ്ട് ഞാൻ അന്ന് അടിച്ചത് ഇനിയും മറന്നിട്ടില്ലെ സൈനു.
ഞാൻ ചിരിച്ചോണ്ട് അതൊക്കെ മറന്നതാ പെണ്ണെ.
എന്നിട്ട് ഇന്നു ഉമ്മയോടും പറഞ്ഞില്ലേ.
അത് പിന്നെ അങ്ങിനെ പറഞ്ഞപ്പോ പറഞ്ഞു പോയതല്ലേ.
സത്യായിട്ടും അതിന് ഇപ്പോഴും എന്നോട് ദേഷ്യമൊന്നും ഇല്ലാലോ.
ഇല്ലെടി പെണ്ണെ
💬 Comments
View all comments