0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 7.1K

സലീന അവൾക്കു കഴിക്കാൻ എടുതു കൊടുത്തോണ്ട് എന്റെ അരികിലേക്ക് വന്നു.

അപ്പോയെക്കും ഷെമിയും ഇറങ്ങി വന്നിരുന്നു.

എന്റെ ചെക്കനെ കണ്ടോ താത്ത എന്ന് ചോദിച്ചോണ്ട്.

ദേ ഇവിടെയുണ്ട്.

ആഹാ ഉറക്ക പിച്ചിൽ നിന്നും ഇറങ്ങി ഓടിയതാ അവൻ.എവിടെ അവൻ.

എന്താടി.

അവരുമൂന്നുപേരും കൂടെ ഇരുന്നു ചോക്ലേറ്റ് കഴിക്കുന്നത് കണ്ട് വെറുതെയല്ല അവിടുന്നു ഇറങ്ങി ഓടിയെ ഇവനിതെങ്ങിനെ സാധിക്കുന്നു താത്ത.

എന്താടി.

അല്ല മണം പിടിക്കാനുള്ള കഴിവേ..

ഹോ നീയും മോശമല്ലായിരുന്നല്ലോ പണ്ടും ഇപ്പോഴും.എന്ന് പറഞ്ഞോണ്ട് സലീന അവളെ കളിയാക്കി.

അത് ശരിയാ മണം പിടിച്ചു കാര്യം അറിയാനുള്ള കഴിവ് നിന്റെ അത്രയും ഇവിടെ ആർക്കും ഇല്ല പൊന്നോ എന്ന് പറഞ്ഞോണ്ട് ഞാനും അവളെ കളിയാക്കി കൊണ്ടിരുന്നു.

ഇപ്പോ രണ്ടും കൂടെ എന്റെ നേർക്കണോ.

ഹേയ് ഞങ്ങൾ ആരുടേയും നേർക്കൊന്നും അല്ല പൊന്നോ.

ഹ്മ്മ്. എന്നാ കൊള്ളാം

ഹോ ആയിക്കോട്ടെ.അങ്ങിനെ ഓരോന്നും പറഞ്ഞും കളിയാക്കിയും നിൽകുമ്പോയേക്കും സെബിയും വന്നു.

ഇവിടുന്നു പോയതിനേക്കാളും തെളിച്ചം ഉണ്ടോ ഷെമി സെബിയുടെ മുഖം ഒന്ന് നോകിയെ.

ഉണ്ടാകാതിരിക്കുമോ അങ്ങളയുമുപ്പയും കൂടെ അവർക്കല്ലേ സൗകര്യം ഒരുക്കി കൊടുത്തിരിക്കുന്നെ.പിന്നെ എങ്ങിനെ ഉണ്ടാകാതിരിക്കും എന്റെ സൈനു.

അപ്പൊ ഞങ്ങളാണോ തെറ്റുകാർ.

എന്റെ ഇക്ക ഷെമി പറയുന്നതും കെട്ടോണ്ട് അതും വിശ്വസിച്ചു ഇരുന്നോ.

ആഹാ കേട്ടല്ലോ ഷെമി.

ഹോ കേട്ട് കേട്ട്.

ഇനി ഞാനായിട്ട് ഒന്നും പറയുന്നില്ലേ.

അപ്പോയെക്കും സലീന ഇടപെട്ടു ഹ്മ്മ് അതാ നല്ലത് ഒരാങ്ങളാ വന്നിരിക്കുന്നു.
മതി എന്റെ മോളെ കളിയാക്കിയത് കേട്ടല്ലോ രണ്ടുപേരും.

ഹോ ഇല്ല മാഡം ഞങ്ങൾ ഒന്നിനും വരുന്നില്ല പോരെ.

ഹ്മ്മ്

💬 Comments

View all comments