0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 6.9K

നിനക്ക് കഷ്ടപ്പാട് ആണോടി എന്നുള്ള എന്റെ ചോദ്യത്തിന് അവളൊന്നും മിണ്ടാതെ കുറച്ചു നേരം നിന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് പൊലെ തോന്നി.

എന്റെ കണ്ണല്ലേ നിറയെണ്ടേ അല്ലാതെ എന്ന് പറഞ്ഞതും അവൾ എന്റെ വാ പൊത്തിപിടിച്ചോണ്ട് എന്നോട് അഭിമുഖമായി തിരിഞ്ഞു നിന്നു.

എന്തിനാ.എന്നുള്ള അവളുടെ ചോദ്യത്തിന് ഞാൻ അവളെ തന്നെ നോക്കിനിന്നു.

സൈനു ഞാനതു തമാശക്ക് പറഞ്ഞതാ അല്ലാതെ എന്നുള്ള അവളുടെ ഇടറിയ സ്വരത്തിലുള്ള വാക്കുകൾ കേട്ട് എനിക്കി ചിരിവന്നെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാതെ ഇച്ചിരി ഗൗരവം നടിച്ചോണ്ട് നിന്നു.

സൈനുവിന് വിഷമമായോ.

ഹ്മ്മ് എന്ന് ഞാൻ മൂളിയതും.അവളെന്റെ കവിളിൽ മെല്ലെ ഉമ്മതന്നോണ്ട് നിന്നു.

ഇനിയൊന്നും പറയേണ്ട ഞാൻ കഷ്ടപ്പെടുത്തുന്നവനല്ലേ എന്ന് പറഞ്ഞോണ്ട് ഞാൻ അലമാരയിൽ നിന്നും ലുങ്കി എടുത്തുടുത്തോണ്ട് ഷർട്ട്‌ അഴിച്ചു ആങ്കറിൽ ഇട്ടു.

വേറെ ഒരു ഷർട്ടും ഇട്ടോണ്ട് ഞാൻ കതക് തുറക്കാനായി പോയതും സലീന എന്നെ പിറകിലൂടെ കെട്ടിപിടിച്ചോണ്ട് നിന്നു.

അവളെന്നെ വരിഞ്ഞു മുറുക്കിയ കൈ എടുത്തു മാറ്റികൊണ്ട് ഞാൻ ഡോർ തുറന്നു താഴേക്കു നടന്നു.

താഴെ ചെന്നപ്പോ ഉമ്മയും ഷമിയും എന്തോ പറഞ്ഞോണ്ട് നില്കുകയായിരുന്നു.

ആ താത്ത എവിടെ സൈനു എന്നുള്ള ഷമിയുടെ ചോദ്യത്തിന് മുകളിലുണ്ട് ഇപ്പൊ വരും എന്ന് പറഞ്ഞോണ്ട് ഞാൻ വീടിനു വെളിയിലേക്കിറങ്ങി.

ഞാൻ ഇറങ്ങിയതും ഉമ്മ ഷമിയോട് ഇവനിതെന്തു പറ്റി മോളെ.
അറിയില്ല ഉമ്മ താത്ത വരട്ടെ ചോദിക്കാം
ഇനി രണ്ടുപേരും കൂടെ വഴക്കായോ മോളെ.

ഏയ്‌ അതാകില്ല.

നി അവന്റെ മുഖം ശ്രദ്ധിച്ചോ എന്തോ നടന്നിട്ടുണ്ട് അല്ലാതെ അവൻ ഇങ്ങിനെ പോകില്ല എന്തേലും

💬 Comments

View all comments