Chapter Title : സലീന 8 [SAiNU]
ഞങ്ങക്കറിയാം നിങ്ങളുടെ രണ്ടുപേരുടെയും സ്നേഹം എത്രത്തോളം ഉണ്ടെനെല്ലാം.
ഷെമിയോടെന്തെങ്കിലും..
എന്റെ മോനെ അവളോടൊ നല്ല കാര്യമായി അവളോട് നീ ഇതും ചോദിച്ചോണ്ട് പോകല്ലേ.
അതെന്താ.
അവളുടെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും അറിയാല്ലോ മോനെ.
ഹോ ഇല്ല ഉമ്മ.
എന്നാ ഇനി അതോർത്തോണ്ടിരിക്കാതെ വന്നു ഫുഡ് കഴിക്കാൻ നോക്ക് മോനെ.
ഇപ്പൊ ക്ഷീണം ഒക്കെ മാറിയോ.
ഹ്മ്മ് അത് സലീനയുടെ കൈകൊണ്ടു തന്ന ഗുളിക കഴിച്ചപ്പോയെ മാറി ഉമ്മ.
ഹ്മ്മ്.
എന്ന് പറഞ്ഞോണ്ട് ഉമ്മ അവരുടെ അടുത്തേക്ക് പോയി.
ഞാൻ പിറകെയും.
സലീന എനിക്കുള്ള ഫുഡ് വിളമ്പി കാത്തിരിക്കുകയായിരുന്നു.
എന്താ വൈകിയേ എന്ന് ചോദിച്ചോണ്ടു അവൾ എന്നോട് ഇരിക്കാൻ പറഞ്ഞ്.
അത് ഞാനെന്റെ അമ്മായി അമ്മയുമായി സംസാരിച്ചോണ്ട് നിന്നതാ.
ഹോഹോ എന്താണാവോ ഇത്ര വല്യ സംസാരം എന്ന് പറഞ്ഞ് കളിയാക്കാൻ തുടങ്ങിയപ്പോഴേക്കും ഉപ്പ വന്നിരുന്നതിനാൽ പിന്നെ എല്ലാവരും ഭക്ഷണത്തിലേക്കു പോയി.
ഞാൻ കഴിച്ചെണീറ്റ് മുകളിലേക്കു കയറിയതും കുറച്ചു നേരം മുകളിലെ വരാന്തയിൽ പുറത്തേക്ക് നോക്കി ഇരുന്നു.
കണ്ണുകൾ മെല്ലെ അടഞ്ഞു പോകുന്നപോലെ ഉറക്കം നല്ലോണം വരുന്നുണ്ട് അപ്പോയെക്കും സലീനയും ഷെമിയും കൂടെ വന്നു കൂടെ സെബിയും.
എന്താണാവോ ഇവിടെ ഒരിരിപ്പ് എന്ന് കളിയാക്കി കൊണ്ടുള്ള ഷെമിയുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടികൊണ്ട് അവളെ നോക്കി.
താത്ത ആൾക്ക് ഉറക്കം വന്നല്ലോ ഇനിയിപ്പോ സെബി പറഞ്ഞപോലെ റസ്റ്റ് എടുക്കാം അല്ലേ.
ഷെമി നീയൊന്നു മിണ്ടാതിരുന്നേ എന്ന് പറഞ്ഞോണ്ട് സലീന സൈനു വാ റൂമിലേക്ക് പോകാം എന്നും പറഞ്ഞേനെ വിളിച്ചു.
റൂമിലെത്തിയതും ഈ ഗുളിക കഴിച്ചേ എന്നുപറഞ്ഞോണ്ട് അവളുടെ കൈകൊണ്ടു
💬 Comments
View all comments