0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 7K

ഞങ്ങൾ മൂന്നുപേരും ഈ ചൂടും പുകയുമൊക്കെ കൊണ്ട് തുടങ്ങിയെ.

ഹോ എന്നാ പിന്നെ ഞാനൊന്നും പറയുന്നില്ലേ. അല്ലേലും പഴയ മിണ്ടാ പൂച്ച ഇപ്പൊ ഞങ്ങളെ വിഴുങ്ങി കളയുമല്ലോ എന്ന് പറഞ്ഞോണ്ട് ഞാൻ ഒന്ന് ചിരിച്ചതും.

സെലീന എന്റെ അരികിലേക്ക് നിന്നോണ്ട്. അവള് മിണ്ടില്ല മിണ്ടില്ല എന്നുള്ള ഇക്കയുടെ പരിഭവം ഒക്കെ ശരിക്കും മാറിയല്ലോ അല്ലേ.

ഹോ മാറി മാറി.

ഹ്മ്മ് അത് മതി ഇനി ഈ ഇക്കയുടെ പെങ്ങൾ കുട്ടിക്ക് വന്ന ചെറുക്കൻ ഈ ഇക്കയെ പൊലെ ഒരുത്തൻകൂടെ ആയിരുന്നേൽ പിന്നെ പെണ്ണ് വായടക്കില്ല നോക്കിക്കോ.

അവൻ നല്ലവനാടി ഞാൻ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും വെച്ചു അവൻ എന്നെക്കാളും നല്ലവനാടി സെബി.

അത്രക്കൊക്കെ പരിചയപ്പെട്ടൊ ഇക്ക എന്ന് ചോദിച്ചോണ്ട് ഷെമി എന്നെ നോക്കിയതും. പിന്നെ അവന്റെ അടിവേര് അടക്കം മാന്തി പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടാ ഞാൻ ഇതിനു ഉപ്പയോടു ഓക്കേ പറഞ്ഞത്.
ആഹാ അപ്പൊ നല്ലോണം പണിയെടുത്തിട്ടുണ്ടല്ലോ ആങ്ങള.

പിന്നെ ഇല്ലാണ്ട് എന്റെ കുഞ്ഞി പെങ്ങൾ അല്ലേടി.

ഹ്മ്മ് വെറുതെയല്ല ഉപ്പ ഇത്ര സന്തോഷത്തോടെയിരിക്കുന്നെ.

സെബി നീ ഒന്നുകൊണ്ടും വിഷമിക്കേണ്ടടി അവൻ നമുക്ക് പറ്റിയവനാ.

ഹ്മ്മ് എന്നാ മതിയായിരുന്നു.

വേണേൽ ഞാനിപ്പോ വിളിച്ചു തരാം എന്നു പറഞ്ഞു ഫോണെടുത്തതും അയ്യോ ഇക്ക അതൊന്നും വേണ്ട കേട്ടോ.

ഹോ ഞങ്ങളെ മുന്നിൽനിന്നും സംസാരിക്കാൻ ഉള്ള മടിയാണോ അതോ ഹോസ്പിറ്റലിൽ ചെന്നു സൗകര്യം പൊലെ പറയാമെന്നു കരുതിയാണോ എന്ന് ചോദിച്ചോണ്ട് ഞാൻ വീഡിയോ കാൾ ചെയ്തതും.
രണ്ടു മൂന്ന് റിങ് അടിച്ചപ്പോയെക്കും ഫോണെടുത്തു.

അയ്യോ ഇക്ക എന്ന് പറഞ്ഞോണ്ട് സെബി സലീനയുടെ

💬 Comments

View all comments