Chapter Title : സമർപ്പണം 2 [Shafi]
" ഏയ് അത് കുഴപ്പമില്ല , ഞാൻ ഒന്നും കണ്ടില്ല ", "ആ ഒക്കെ ഓക്കേ ", ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു അവൾ ചിരിച്ചപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് പ്രേതത്തെ പോലെ രണ്ട് കൊന്ത്രം പല്ലുകൾ, വളരെ മനോഹരമായ ആ പുഞ്ചിരി , അവൾ ഓക്കേ ആയെന്ന് തോന്നുന്നു, ഞാൻ വായ് നോക്കുന്നത് കണ്ടിട്ടാവാം പുരികങ്ങൾ ഉയർത്തി "എന്തേ?"" എന്ന് ചോദിച്ചു " തൻറെ ചിരി കാണാൻ അടിപൊളിയാണ് കേട്ടോ ,!
അതുകേട്ടതും ചുണ്ടിനു താഴെ താടി ചുളിച്ച് "കളിയാക്കുകയാണല്ലോ ?!""" എന്ന് ചോദിച്ചു "അല്ല സത്യം പറഞ്ഞതാ !" അവൾ അത് വിശ്വസിക്കാത്ത പോലെ നിന്നു, പെട്ടെന്ന് വന്ന ഒരു ആവേശത്തിൽ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു, അവളും ഒന്ന് പേടിച്ചുപോയി രണ്ടടി പുറകോട്ട് വച്ചു അപ്പോഴേക്കും ഞാൻ അവളുടെ അടുത്ത് എത്തിയിരുന്നു, മുഖം കോരിയെടുത്ത് " നീ സുന്ദരിയാ , വെറും സുന്ദരി എന്ന് പറഞ്ഞാൽ പോരാ, ഒരു ശാലീന സുന്ദരി നിൻറെ ഈ കണ്ണും ചിരിയും എല്ലാം അടിപൊളി ആണ് ,!! അവൾ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ കണ്ണുകൾ മിഴിച്ച് ഒരു പ്രതിമ പോലെ നിന്നു. അപ്പോഴേക്കും ഡോറിന്റെ ലോക്ക് ഓപ്പൺ ആക്കുന്ന സൗണ്ട് ഞങ്ങൾ കേട്ടു, ഞാൻ പെട്ടെന്ന് തന്നെ സോഫയിലേക്ക് ചാടി. അവൾ ഒരു സെക്കന്റ് അതേപടി അവിടെ നിന്നു ഡോർ തുറക്കുന്നതിന് ഒരു സെക്കൻഡ് മുൻപ് വാതിലിന്റെ അടുത്തു നിന്നിരുന്ന അവൾ വരാന്തയിലേക്ക് ഇറങ്ങി, നിന്നു, ഇറങ്ങിവരുന്ന ശിഫ കണ്ടത് വാതിലിനു വെളിയിൽ വരാന്തയിൽ പുറത്തേക്ക് നോക്കി
💬 Comments
View all comments