0%

Chapter Title : സമീറ ആന്റി  അയലത്തെ  സുന്ദരി [Sainu]

Author : SAINU Read All Parts 2831

ഞാനേറ്റവും കൂടുതൽ ബഹുമാനിക്കുന്ന മനുഷ്യന..

എന്റെ സ്വന്തം  ഇക്കയെ പോലെ യാണ് എനിക്ക്..

ആ ഇക്കയോട് പറഞ്ഞു ഞങ്ങളെ തമ്മിൽ തെറ്റിക്കല്ലേ ആന്റി.. അതെനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരി ക്കും.. അതിനും ഭേദം എന്നെ അങ്ങട്ട് കൊല്ലുകയാണ് നല്ലത്..

ഇനി പറഞ്ഞു നിക്കല്ലേ വേഗം വാ ആന്റി നമുക്ക് പോകാം..

ആ ഞാൻ എല്ലാം എടുത്തു ഡോർ അടക്കട്ടെ..

എന്നുപറഞ്ഞു ആന്റി അകത്തോട്ടു പോയി..

ഇറങ്ങാനായി നിൽകുമ്പോൾ ആന്റിയുടെ ഫോൺ ബെല്ലടിച്ചു..

നിന്റെ ഉമ്മയാണല്ലോടാ.

എന്തെ.

ആ എന്തെ വിളിച്ചേ.

???????????//

ഉമ്മയുടെ സംസാരം എനിക്ക് കേൾക്കാൻ പറ്റിയില്ല ആന്റിയുടെ മറുപടി

????????????

ഇല്ലേ അതെന്തേ.

??????????

ആ എന്നാൽ  ഞാൻ കൊടുത്തോള എന്നുപറഞ്ഞു ആന്റി ഫോൺ വെച്ചു..

നീ ഒന്നും  കഴിച്ചില്ലേ സൈനു..

ഇല്ല ആന്റി .

നീ ഇവിടുന്നു കഴിച്ചോളാ എന്ന് പറഞ്ഞല്ലേ വന്നേ..

അത് പിന്നെ. നേരം വൈകിയപ്പോ..

എന്നാൽ കഴിച്ചിട്ടു പോകാം വാ അകത്തേക്കിരിക്ക് എന്നും പറഞ്ഞു ആന്റി എനിക്ക് ഭക്ഷണം എടുക്കാനായി പോയി..

ഞാൻ വേണ്ട ആന്റി എന്ന് പറഞ്ഞു നോക്കി.

നിന്നേ പട്ടിണികിട്ടു കൊണ്ടുപോകാൻ മാത്രം ക്രൂര ഒന്നും അല്ല ഞാൻ ..

ഞങ്ങൾക്കകെയുള്ള ഒരാശ്വാസം നീയാ.

എന്ന് പറഞ്ഞോണ്ട് ആന്റി  രാവിലത്തെ ഫുഡ്‌ കൊണ്ട് വെച്ചു..

ആന്റി വേണ്ടായിരുന്നു എന്ന് ഞാൻ വീണ്ടും പറഞ്ഞു..

സൈനു  വേഗം കഴിക്കു.

അതെന്താ നിനക്ക് ഇവിടുത്തെ ഫുഡ്‌ പിടിക്കില്ലേ..

അത് കൊണ്ടല്ല.

പിന്നെന്താ സൈനു

വേഗം കഴിച്ചേച് പോക.

എന്ന് പറഞ്ഞോണ്ട് ആന്റി ചായയും എടുത്തു കൊണ്ട് വന്നു..

പിന്നെ ഒന്നും മിണ്ടാതെ ഞാൻ ആ ഫുഡും കഴിച്ചു.

ഞങ്ങൾ  ഇറങ്ങി സ്കൂളിലേക്ക്..

സ്കൂളിൽ ചെന്നപ്പോയാണ് മനസ്സിലായെ  ആന്റിയുടെ വീട്ടിൽ നിന്നും കഴിച്ചത് നന്നായി അല്ലേൽ ഇന്നു വൈകുന്നേരം വരെ പട്ടിണി കിടന്നു ചക്കേണ്ടി വരുമായിരുന്നു എന്ന്...

കുറെ നേരത്തെ ക്ലാസും പിന്നെ പ്രോഗ്രസ്സ് റിപ്പോർട്ടും എല്ലാം കഴിഞ്ഞപ്പോൾ ഏകദേശം  3 മണിയായി കഴിഞ്ഞിരുന്നു..

പിള്ളേർ രണ്ടുപേരും നല്ലോണം പഠിക്കുന്ന കൂട്ടത്തിൽ ആയതോണ്ട് ആന്റിക്ക് അവിടെ നല്ല ഒരു ഇമേജ് ഉണ്ടായിരുന്നു..

💬 Comments

View all comments