Chapter Title : സംരക്ഷകർ [രാജപ്പൻ]
ഓടിയെത്തിയ അജയനും കിട്ടിയതിൽ ഒരുത്തനെ നല്ലോണം ചാമ്പി. ആയോധനകല ഒന്നും പഠിച്ചിട്ടില്ലെങ്കിലും ചെറിയ പ്രായം തൊട്ട് സകല കൂറ കമ്പനികളിലും കൂടി തല്ലുപിടിച്ചു നടന്നതുകൊണ്ടു നാടൻ തല്ലിൽ ഉഷാറായിരുന്നു. വിദ്യകൾ കൂടുതൽ അറിയുന്നത് ജോണിക്കണേൽ തല്ലിയുള്ള അനുഭവസമ്പത്തു അജയനാണ് കൂടുതൽ. രണ്ടുപേരും കൂടി ഒരുമിച്ചാൽ പിന്നെ എതിരെ നിൽക്കാൻ അളില്ലാതെ വരും. ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ കൂടിയുള്ള പെൺകുട്ടിയെ റാഗിങ് എന്ന പേരിൽ അനാവശ്യം പറഞ്ഞു കരയിപ്പിച്ച സീനിയേർസിനേം അവരുടെ ഗ്യാങ്ങിനേം (ഒരു ഇരുപതുപേർ കാണും) അവരുടെ ഹോസ്റ്റലിൽ കയറി രണ്ടുംകൂടി അടിച്ചു പഞ്ചറാക്കിയിട്ടുണ്ട്. അന്ന് അടികൊണ്ടു സീനിയേഴ്സ് അടിവസ്ത്രത്തിൽ ഓടിയ കാര്യം ഇപ്പോഴും കോളേജിലെ കഥകളിലുണ്ട്. അതിൽ ഒരാൾ ഒരു അബ്കാരിയുടെ മകനാണ്. അവൻ കാശു മുടക്കി എറണാകുളത്തെ ഏറ്റവും അപകടം പിടിച്ച ഗുണ്ടാ സംഘത്തെ ക്യാമ്പസ്സിൽ വരുത്തി. ചെകുത്താന്മാർ എന്നാണറിയപെടുന്ന അവർ നേരെ അവരുടെ ക്ലാസ്സിലേക്ക് കയറി ചെന്ന്. അവരെ കണ്ടു ഭയന്ന ബാക്കി കുട്ടികൾ ക്ലാസിനു പുറത്തു പേടിയോടെ നോക്കി നിന്നു. അവർക്കൊക്കെ ജോണിയേം അജയനേം വലിയ കാര്യമായിരുന്നു. അവർ അന്ന് രക്ഷിച്ച പെൺകുട്ടി സ്നേഹ കരച്ചിൽ തുടങ്ങി. മറ്റു ക്ലാസ്സിലെ കുട്ടികളും അങ്ങോട്ട് വന്നു. ആർക്കും പക്ഷെ ക്ലാസിൽ കയറാൻ ധൈര്യമില്ല. ക്ലാസ്സിന്റെ വാതിലും ജനലുകളൂം ചെകുത്താന്മാർ അകത്തു നിന്ന് പൂട്ടിയിരുന്നു. കുട്ടികൾ ആകെ ഭയന്ന് നിൽക്കുമ്പോൾ ഒരു അലർച്ച കേട്ടു.
എന്റമ്മച്ചിയെ ഓടിക്കോട.. പിന്നാലെ വാതിൽ തുറന്നു ചെകുത്താന്മാർ ഇറങ്ങി ഓടുന്നതും. പിടിക്കെടാ അവരെ അജയൻ അലറി. അതോടെ പിള്ളേർ ഉഷാറായി. അവർ ക്യാമ്പസിൽ ഇട്ടു ഗുണ്ടകളെ അടിച്ചു ചതച്ചു.
💬 Comments
View all comments