Chapter Title : സംതൃപ്തി 4 [Lavender]
നാലുമണിയുടെ വെയിലും വെളിച്ചവും … ചെറുപ്രാണികളും പൂവാറികളും അങ്ങിനായി പാറുന്നു… പശുക്കളുടെ ഒച്ചയും കേൾക്കുന്നുണ്ട്… ഇവിടെ എത്തിയത് അമ്മ അറിയാതെ കാറിൽ തന്നെ കിടന്നുറങ്ങുകയാണ് , യാത്രാ ക്ഷീണം ആണ് , വഴിയൊക്കെ തീരെ മോശമാണ് പത്ത് കിലോമീറ്ററോളം മൺ പാതകളാണ്.
അമ്മയെ ഉണർത്താതെ ഞാൻ പരമുവിനെ തപ്പി പോയി... തൊഴുത്തിന്റെ അവിടെ എത്തിയപ്പോൾ .. വെക്കോലിൽ ഒരു ചെറിയ പശു കിടാവ് കിടക്കുന്നു..
തൊഴുത്തൊക്ക അടിച്ച് തളിച്ച് വൃത്തിയായി വച്ചിരിക്കുന്നു…
…..
……......
പരമുവിനെ കാണുന്നില്ല….
അവനേം തപ്പി കുന്നിന്റെ ചെരിവിൽ വരെ കയറിയപ്പോൾ … ഫോൺ കോൾ…
പരമു : സാറെ , രാത്രിയാവില്ലേ വരുമ്പോ..
ഞാൻ: നീ എവിടെയാണ്… ഞങ്ങൾ ഇവിടെ എത്തി…
പരമു : അതേ സാറേ.. ഞാൻ വിളിക്കാൻ നോക്കീട്ട് റേഞ്ച് കിട്ടുന്നില്ല.. ഞാൻ ഇവിടുത്തെ മൂപ്പനേം കൊണ്ട് അപ്പുറത്തെ അടിവാരത്തിലെ ആശുപത്രിയിൽ വന്നിരിക്കാണ്… ഹലോ…
ഞാൻ: ആ കേൾക്കാം.''
പരമു : ഹലോ സാറേ… രണ്ടു പേർക്കുമുള്ള ഭക്ഷണം ഒക്കെ ഞാൻ വീട്ടിന്റെ ഉള്ളിലെ ഒരു മര അലമാരയിൽ
കയറ്റി വച്ചിട്ടുണ്ട്... ജന്തുക്കൾ കയറാതിരിക്കാൻ മുടികൊണ്ട് വാതിൽ ചുമ്മാ ചാരി വച്ചിരി ക്കുന്നതേ ഉള്ളൂ..
ഞാൻ മൂപ്പന്റെ വലിവിന്നുള്ള ഡോക്ടറെ കണ്ടിട്ടങ്ങെത്താം…
ഞാൻ: ആ മതി പരമു .. ഭക്ഷണം ഉണ്ടല്ലോ അതു…. മതി… ശരി… എന്നാ വച്ചോ
" അമ്മയും ഞാനും , ഉള്ളിൽ കയറി, വെളിച്ചത്തിനായി മണെണ്ണ വിളക്കും , ഒക്കെ ഇരിപ്പുണ്ട്.. വേലുവിന്റെ പഴയ റേഡിയോയും … ഇരിപ്പുണ്ട് ……..
അതിൽ പതിയെ തലോടി
💬 Comments
View all comments