Chapter Title : സമുദ്രക്കനിയുടെ യാദൃശ്ചികം 2
)...ഞാൻ തല ആട്ടി മൂളി... യ അള്ളാഹ് (ഓക്കേ )അയാൾ തിരിഞ്ഞു നടക്കാൻ ഭാവിച്ചു ഞാൻ പിന്നിൽ നിന്നും ചെറിയ ഒരു ഭയത്തോടെ ബോസ് എന്ന് വിളിച്ചു അയാൾ തിരിഞ്ഞു നിന്ന് എന്നോട് പറഞ്ഞു ല.... ല... കാല്ലിം കഫീൽ.... (No..No..മുദലാളീ (ബോസ് അറബിയിൽ ബോസിനെ അങ്ങിനെയാണ് വിളിക്കുക )
തിരിച്ചു റൂമിൽ എത്തി പഴയ ഒരു കാസ്സെറ് പ്ലയെർ അതും ഒരു പക്ഷേ ആ പഴയ ഡ്രൈവറുടെ ആയിരിക്കും വെറുതെ ഓൺ ചെയ്തു നോക്കി റേഡിയോയിൽ ഏതോ അറബി പാട്ടു ഒഴുകുന്നു... റൂമിൽ ചുറ്റും ആയി ഒന്ന് കണ്ണോടിച്ചു അതാ അലമാരയിൽ ഒരു കാസ്സെറ് അത് ടാപ്പിൽ ഇട്ടു നല്ല പഴയ മലയാളം പാട്ടുകൾ ആയിരുന്നു... യേശുദാസ് സാറും ചിത്ര ചേച്ചിയും... അവരുടെ മധുരമായ ശബ്ദം... ..ആ പാട്ടും കേട്ട് കുറച്ചു നേരം അങ്ങിനെ ഇരുന്നു... വാച്ച് എടുത്തു നോക്കി സമയം 8മണി... ഓഹ് ഇത്ര വേഗം നേരം പോയോ... ..വിശക്കാന് തുടങ്ങിയിരിക്കുന്നു... കുപ്പിയിലെ വെള്ളം കുറച്ചു ബാക്കി ഉണ്ട്... അത് രണ്ടു കാവിൽ കുടിച്ചു കുപ്പി ടേബിളിൽ വക്കാൻ നോക്കുമ്പോൾ പുറത്തു ഒരു കാൽ പെരുമാറ്റം.. . റോള... ഹൃദ്യം ആയ ഒരു ചിരിയോടെ അവിടെ നില്കുന്നു കയ്യിൽ കുറേ ഏറെ സാദനങ്ങൾ ഒരു പുതിയ ബെഡ് കമ്പിളി ബെഡ് ഷീറ്റ്.. Oru ഫ്ലാസ്ക്... റൂമിൽ ഇടുന്ന ഒരു ജോഡി ചെരുപ്പുകൾ... പിന്നെ വലിയ ഒരു പ്ലേറ്റും... അതിൽ എനിക്കുള്ള ആഹാരം.... ഞാൻ അവളെ അകത്തേക്ക് വരൻ ആംഗ്യ കാണിച്ചു അവൾ അകത്തേക്കു വന്നു...
💬 Comments
View all comments