Chapter Title : സംവിധാന സഹായി 4 [ഉർവശി മനോജ്]
എന്തൊക്കെയോ കണക്കു കൂട്ടലുകൾ നടത്തി കൊണ്ട് നര കയറിയ മുടിയുമായി പ്രൊഡ്യൂസർ ഇരിപ്പുണ്ട്. ജയശ്രീയെ അവിടെയെങ്ങും കാണുന്നില്ല.
'ഇവളിത് എങ്ങോട്ട് പോയി കഷ്ടപ്പെട്ട് വലിഞ്ഞു കയറിയത് വെറുതെയായോ ...'
ആ നിമിഷം ഞാൻ അങ്ങനെ ചിന്തിച്ചു പോയി.
പെട്ടെന്ന് എൻറെ ചിന്തകൾക്ക് മറുപടിയായി കൈയിൽ ഒരു കപ്പ് ചായയുമായി മാസ്റ്റർ ബെഡ്റൂ മിന്റെ അകത്തേക്ക് ജയശ്രീ വന്നു.
"ഒരു ചായ ഇട്ടു തരാൻ പറഞ്ഞത് ബുദ്ധിമുട്ടായോ ... "
ചെറു ചിരിയോടെയാണ് പ്രൊഡ്യൂസറുടെ ചോദ്യം.
"എന്ത് ബുദ്ധിമുട്ട് സർ കിച്ചനിൽ എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു .. "
"ഒരു നടിയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഒരു കപ്പ് ചായ മേടിച്ചു കുടിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായല്ലോ സന്തോഷം "
അയാൾ പറഞ്ഞു.
"ഞാനിപ്പോൾ നടി അല്ലല്ലോ സർ സിനിമ ഒന്നുമില്ലാതെ വീട്ടിലിരിക്കുന്ന ഒരു സാദാ സ്ത്രീയല്ലേ ... "
"ഹേയ് .. അങ്ങനെ ചിന്തിക്കരുത് ഒരു കാലത്ത് എന്റെ ആരാധനാ പാത്രമായിരുന്നു നിങ്ങൾ .. കഴിഞ്ഞ ദിവസമാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞിട്ട് നിങ്ങളുടെ അവസ്ഥ കുറച്ചു കഷ്ടമാണെന്ന് ഞാനറിഞ്ഞത് .. അപ്പൊ തന്നെ വിമലിനോട് പറഞ്ഞിട്ട് നിങ്ങളെ വിളിക്കാൻ ആളു വിടുക ആയിരുന്നു ... സത്യത്തിൽ ഇങ്ങനെ ഒരു സോങ്ങ് ഏതെങ്കിലും തമിഴ് നടിയെ കൊണ്ട് ചെയ്യിക്കാമെന്ന് ആയിരുന്നു നിശ്ചയിച്ചിരുന്നത് .. പക്ഷേ എൻറെ ഒറ്റ ഒരാളുടെ നിർബന്ധമാണ് ജയശ്രീയെ ഇപ്പോൾ ഇവിടെ എത്തിച്ചത് "
"അവസ്ഥ അല്ലേ സാർ മനുഷ്യരെക്കൊണ്ട് ഓരോന്നു ചെയ്യിക്കുന്നത്.. സിനിമയിൽ തിളങ്ങി നിന്ന കാലത്തും , എന്തിന് അഭിനയത്തിന്റെ തുടക്ക കാലത്ത്
💬 Comments
View all comments