Chapter Title : സംവിധാന സഹായി 4 [ഉർവശി മനോജ്]
ചിന്തയിൽ നിന്നും തിരികെ ഇറക്കിയത് നിയുക്ത യുടെ ഫോണിലൂടെയുള്ള ശബ്ദമായിരുന്നു.
"ഹലോ .. താൻ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ?"
"ഉണ്ട് മാഡം .. അദ്ദേഹം ഇനി കുടിക്കാതെ ഞാൻ നോക്കിക്കോളാം "
"താൻ വാക്കു പാലിക്കുക ആണെങ്കിൽ സന്തോഷം ..ആട്ടെ എന്താ ഡോ തന്റെ പേര് ?"
"എൻറെ പേര് ജിജോ എന്നാണ് മാഡം .. മാഡത്തിന്റെ പല സിനിമകളും മൂന്നും നാലും വട്ടം ഞാൻ കണ്ടിട്ടുണ്ട് "
"മൂന്നു നാല് പ്രാവശ്യം കാണുന്നതിനുവേണ്ടി മാത്രം എന്താണ് അതിലൊക്കെ ഉള്ളത് ?"
നിയുക്ത യുടെ മറു ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ ഞാൻ പരുങ്ങി.
"ഹും ... അപ്പോൾ ശരി താൻ വാക്കു പാലിക്കുന്നവൻ ആണോ എന്നു ഞാനൊന്നു നോക്കട്ടെ "
അമർത്തി ഒരു മൂളലോടെ മറു തലയ്ക്കൽ ഫോൺ കട്ടായി.
കോൾ ഡിസ്കണക്ട് ആയ ഫോൺ ടേബിളിലേക്ക് ശബ്ദമുണ്ടാക്കാതെ ഭവ്യതയോടെ വെക്കുമ്പോൾ എൻറെ മനസ്സിൽ മുഴുവൻ , നിയുക്ത വർമ്മ എന്നോട് പേര് ചോദിച്ചതിൽ ഉള്ള സന്തോഷമായിരുന്നു.
മൂന്നു പെഗ് കഴിച്ചതിന്റെ ആലസ്യത്തിൽ സോഫയുടെ ഹാൻഡ് ഹോൾഡിലേക്ക് തലയും വച്ച് കിടക്കുന്ന സിജു എട്ടനോട് അനുവാദം ചോദിക്കാതെ കുപ്പിയിൽ നിന്നും നാലാമത്തെ പെഗ് ഞാൻ പകർന്നു കൊടുത്തു.
"നീ അല്ലെ ഡാ .. എൻറെ പെണ്ണും പിള്ളയ്ക്ക് വാക്ക് കൊടുത്തത് ഇനി എന്നെ കൊണ്ട് കുടിപ്പിക്കില്ല എന്ന് "
സിജു ഏട്ടൻ ചോദിച്ചു.
"വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾക്ക് അങ്ങനെ പലതും പറയാം ഈ തണുപ്പത്ത് രണ്ടു പെഗ്
അടിച്ചില്ലെങ്കിൽ എങ്ങനെയാണ് ശരിയാകുക "
ഞാൻ പറഞ്ഞു.
"നീ ആള് കൊള്ളാമല്ലോ... നീ എനിക്കൊരു മുതൽക്കൂട്ടാകുമെന്ന് തോനുന്നു .. കള്ള മയിരൻ "
സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു എന്നെ തെറി വിളിച്ചുകൊണ്ട് സിജു ഏട്ടൻ ഞാൻ ഒഴിച്ചു കൊടുത്ത
നാലാമത്തെ പെഗ് കഴിക്കുവാൻ ആരംഭിച്ചു.
"ഇന്ന് ഇനി ചേട്ടൻ കുടിക്കരുത് .. നിയുക്ത ചേച്ചിക്ക് ഞാൻ ഉറപ്പ് കൊടുത്തതാണ് .. സമയം ഒരുപാട് ആകുന്നു പുറത്ത് മഞ്ഞു വീഴ്ച തുടങ്ങിയിട്ടുണ്ട് ഞാൻ പൊയ്ക്കോട്ടേ നാളെ രാവിലെ 8 മണി ആകുമ്പോഴേക്കും എത്താം "
ഞാൻ പറഞ്ഞു.
"നാളെ രാവിലെ എത്ര മണിക്കാണ് ഷൂട്ടിംഗ്.. എന്താണ് സീൻ ... ഒന്നും ഓർമ്മ കിട്ടുന്നില്ല "
മദ്യം തലയ്ക്ക് പിടിച്ചു മധിച്ചു തുടങ്ങിയതിന്റെ ആലസ്യത്തിൽ സിജുവേട്ടൻ ചോദിച്ചു.
"രാവിലെ 8.30 ന് സെറ്റിൽ എത്തണം ..
💬 Comments
View all comments