0%

Chapter Title : സംവിധാന സഹായി 4 [ഉർവശി മനോജ്]

, പൊക്കിൾ ചുഴി പഴയ 25 പൈസ വട്ടത്തിന് അപ്പുറം വിസ്താരം ഇല്ല. ജയശ്രീയെ പോലെ സ്വന്തം വിധിയെ ഓർത്ത് കരഞ്ഞ് കലങ്ങിയ കണ്ണുകൾ അല്ലാത്തതിനാൽ കണ്ണിനടിയിൽ കറുപ്പു നിറവും തടം കെട്ടിയിട്ടില്ല .. പക്ഷേ അനുഭവങ്ങൾ പരീക്ഷണ തീ മഴയായി അവളുടെ മേൽ പതിക്കാത്തതിനാൽ അഹങ്കാരം വേണ്ടുവോളമുണ്ട്.

പ്രൊഡ്യൂസർ അയാളുടെ കോട്ടേജിൽ ആരോടോ വളരെ ഉച്ചത്തിൽ ഫോണിൽ സംസാരിക്കുകയാണ്.. വാഗമൺ ഹൈറേഞ്ച് ഏരിയകളിൽ ഇപ്പോഴും വേണ്ടത്ര മൊബൈൽ റേഞ്ച് കിട്ടുന്നില്ല അതുകൊണ്ട് ആരെങ്കിലും മൊബൈലിൽ സംസാരിക്കുകയാണെങ്കിൽ പത്ത് മീറ്റർ പരിസരത്തുള്ള എല്ലാ ആളുകൾക്കും വളരെ വ്യക്തമായി കേൾക്കാം.

" സേവ്യർ അച്ചായൻ ഒന്ന് ഇവിടം വരെ വന്നിട്ട് രൂപശ്രീയെ പരിചയപ്പെട്ടു പോകൂ ... അച്ചായന് വേണ്ടിയാണ് ഞാൻ അവളെ പിടിച്ച് ഇന്നിവിടെ നിർത്തിയിരിക്കുന്നത് , ഒന്നുമില്ലെങ്കിലും വിക്രത്തിന്റെ സെക്കൻഡ് ഹീറോയിൻ ആയിരുന്ന പെണ്ണാണ്. കിട്ടിയ ചാൻസ് കളയാതെ ഇന്നു തന്നെ തിരുവനന്തപുരത്തു നിന്ന് പുറപ്പെടു ... "

പ്രൊഡ്യൂസർ മൊബൈലിൽ സംസാരം തുടരുകയാണ്, എല്ലാം വളരെ വ്യക്തമായി എനിക്ക് കോട്ടേജിന് പുറത്തു നിന്നും കേൾക്കാം.രൂപശ്രീയെ ആർക്കോ പരിചയപ്പെടുത്തുന്നതിന് വേണ്ടി അയാൾ വാഗമണ്ണിലേക്ക് വിളിച്ചു വരുത്തുകയാണ്.

ഡോറിൽ ഒന്ന് മുട്ടി അകത്തേക്ക് കയറി ചെന്ന എന്നെ അയാൾ അവജ്ഞയോടെ നോക്കി. സംസാരിച്ചു കൊണ്ടിരുന്ന കോൾ കട്ട് ചെയ്തിട്ട് ചോദിച്ചു,

"എന്താ... ?"

"സിജു ഏട്ടൻ പറഞ്ഞിട്ട് വന്നതാണ് കുപ്പിക്ക് കാശ് മേടിക്കാൻ പറഞ്ഞു ഇവിടെ നിന്ന് "

"ഹൊ... ഇവനൊക്കെ കുടിച്ചു കുടിച്ച് ചോര തൂറിയെ ചാവൂ .. ബാക്കിയുള്ളവന്റെ എത്ര കാശാണ് കുപ്പി പാട്ട എന്നൊക്കെ പറഞ്ഞു ദിവസവും ഇറങ്ങുന്നത് "

പിന്നെയും എന്തൊക്കെയോ പുഴുത്ത തെറികൾ സിജു ഏട്ടനെ പറഞ്ഞു കൊണ്ട് ധരിച്ചിരുന്ന സിൽക്ക് ജുബ്ബയുടെ പോക്കറ്റിൽ നിന്നും പൈസ എടുത്ത് എനിക്ക് നേരെ നീട്ടി. അതും വാങ്ങി പോക്കറ്റിലിട്ട് പ്രൊഡ്യൂസറിന്റെ കോട്ടേജിന്റെ ഡോർ ചാരി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് എന്നെ കൊച്ചിയിൽ നിന്നും വാഗമണ്ണിലേക്ക് കൊണ്ടു വന്ന നൗഷാദ് ഇക്കയുടെ കാറ്ററിംഗ് വാനിന്റെ ഡ്രൈവറെ കാണുന്നത്.

"ചേട്ടൻ ഇന്നലെ കൊച്ചിക്ക് പോയില്ലേ .. അതോ ഇപ്പൊ വീണ്ടും വന്നതാണോ ?"

"പോയിരുന്നു .. ദേ ഇപ്പൊ വന്നതെ ഉള്ളൂ .. കാറ്ററിങ് വാനും ആയിട്ടല്ല പ്രൊഡ്യൂസറിന്റെ കാറും കൊണ്ടാണ് വന്നത് .. നാളെ നടി രൂപശ്രീയെ എറണാകുളത്ത് കൊണ്ടു പോയി ഫ്ലൈറ്റ് കയറ്റി വിടണം അതാണ് ജോലി "

💬 Comments

View all comments