Chapter Title : സനയുടെ ലോകം [അൻസിയ]
ചുറ്റിലും പ്രകാശം പരത്തുന്ന ഇക്കാക്ക് പക്ഷേ എന്റെ ജീവിതത്തിൽ ഇരുൾ നിറക്കാനെ കഴിഞ്ഞുള്ളു.... പലവിധ ബിസിനസ്സും ഉള്ള ഇക്കാ രാവിലെ പോയാൽ രാത്രിയെ വീട്ടിലെത്തു അതിനാൽ തന്നെ ഉച്ച ഭക്ഷണം കഴിഞ്ഞാൽ ഒരു ഉറക്കം എനിക്ക് സ്ഥിരമായി ഇപ്പൊ..... മൂന്ന് മണിയായി കാണും എന്റെ പതിവ് ഉറക്കത്തിൽ ആയിരുന്ന ഞാൻ ഫോൺ അടിക്കുന്നത് കേട്ട് എണീറ്റു.... നോക്കുമ്പോ സുഹ്‌റയാണ്...
"എന്താടി....???
"എടി അല്ല...."
"സോറി ഷമീം ആയിരുന്നോ.... ഞാൻ കരുതി സുഹ്‌റയാന്ന്..."
"അത് സാരല്ല... തിങ്കളാഴ്ച ഞാൻ പോകും..."
"ഇത്ര പെട്ടന്നൊ....??
"മാസം ഒന്നായി ഇത്ത...."
"ഇനി എന്ന...??
"പെണ്ണ് കയറു പൊട്ടിച്ചില്ലങ്കിൽ ഒരു കൊല്ലം... "
എനിക്കെന്തോ പോലെയായി അത് കേട്ടപ്പോ... പിന്നെ അവിടുന്ന് അവളുടെ അടക്കി പിടിച്ച ചിരിയും....
"പോകുന്നതിന് മുന്നേ ഇങ്ങോട്ട് അവളെയും കൂട്ടി ഇറങ്ങണം..."
"ക്ഷണിച്ചാൽ വരും...."
"എന്തിനാ ക്ഷണനം എപ്പോ വേണമെങ്കിലും കയറി വരാമല്ലോ...."
"എന്ന വരുന്നുണ്ട്..."
"അറിയിക്ക്...."
"എപ്പോ വേണമെങ്കിലും കയറി വരാൻ അധികാരമുള്ള വീട്ടിലേക്ക് വരുന്നത് എന്തിനാ അറിയിക്കുന്നത്....??
"ചുമ്മാ പറഞ്ഞതാ.... അറിയിക്കാതെ പോരെ..."
"ഹഹഹ..... ഉറക്കം കളഞ്ഞതിൽ ക്ഷമ ചോദിക്കുന്നു... വേഗം ഉറങ്ങിക്കോ...."
"ശരി..."
പിന്നെ കിടന്നെനിക്ക് ഉറക്കം വന്നില്ല ടീവി കണ്ടിരിക്കാം എന്ന് കരുതി ഞാൻ ഹാളിലേക്ക് ചെന്നു.... സാധരണ ഇത്ത പണിയെല്ലാം കഴിഞ്ഞ് ടീവിക്ക് മുന്നിലിരിക്കുന്ന സമയമാണിപ്പോ ആളെ കാണുന്നില്ലല്ലോ എന്നോർത്ത് ടീവി ഓണാക്കി ഞാൻ സോഫ സെറ്റിലേക്ക് ഇരുന്നതും തോട്ടടുത്ത റൂമിൽ നിന്ന് ആരുടെയോ ശബ്ദം ഞാൻ കേട്ടു.... ഉറപ്പിക്കാനായി ടീവിയുടെ ശബ്ദം കുറച്ച് ഞാൻ അങ്ങോട്ട് കാതോർത്തു... വീണ്ടും എന്തൊ
💬 Comments
View all comments