0%

Chapter Title : സനയുടെ ലോകം [അൻസിയ]

Author : അൻസിയ Read All Parts 29.6K

എന്നെ നോക്കാൻ ധൈര്യമില്ലാതെ മുരുകൻ താഴേക്ക് തന്നെ നോക്കി നിന്ന് മെല്ലെ പുറത്തേക്ക് നടന്നു. . എന്ത് ചെയ്യണമന്ന് അറിയാതെ നിന്ന ആയിഷത്ത കൈകൾ കൂട്ടി തിരുമ്മി എന്നെ ഒന്ന് നോക്കി.... ആ മുഖത്ത് കണ്ട പേടി എന്റെ ദേഷ്യം അൽപ്പം കുറച്ചു....

"ഒന്നിനെ കെട്ടിച്ചു കുട്ടിയായി മറ്റേതിനെ കെട്ടിക്കാനുമായി എന്നിട്ടും നിങ്ങൾക്കിത് എന്തിന്റെ കേടാ.....??

"സന മോളെ.... "

"എന്നെ ഇനി മോളെ എന്ന് വിളിക്കരുത്.... ഇക്കാക്ക വരട്ടെ എന്നിട്ട് പണിക്ക് വന്ന മതി..."

"എന്റെ കുഞ്ഞേ എന്നോട് ക്ഷമിക്കണം മരിക്കുകയല്ലാതെ വേറെ വഴിയില്ല ഒരേ ഒരു വട്ടം എനിക്ക് മാപ്പ് താ...."

അതും പറഞ്ഞിട്ട് എന്റെ കാൽക്കൽ വീണ് അവർ കരയാൻ തുടങ്ങി..... എനിക്കാകെ എന്തോ പോലെയായി.....

"എണീക്ക് ഞാനിത് ആരോടും പറയില്ല...."

വിശ്വാസം വരാതെ എണീറ്റ്‌ അവർ കണ്ണും തുടച്ച് എന്നിൽ നിന്നും മാറി നിന്നു....

"എന്ന് തുടങ്ങി ഇത്....???

എന്റെ സംസാരത്തിൽ ഒരു മയം തോന്നിയിട്ടാകും അവരുടെ മുഖത്തും ഒരു തെളിച്ചം വന്നു....

"മണവാട്ടി വന്നിരിക്ക് ചോദിക്കട്ടെ...."

നാണത്തോടെ എന്റെ അരികിൽ താഴേക്ക് നോക്കി ഇരുന്നപ്പോ ഞാൻ താടിയിൽ പിടിച്ചു ഉയർത്തി...

"പറഞ്ഞേ എന്ന് തുടങ്ങി ഇത്...??

"കുറച്ചായി....."

"എന്ന് വെച്ചാൽ...??

"ഇക്കാ മരിച്ചത് മുതൽ..."

"അപ്പൊ കുറെയായി.... വീട്ടിലേക്ക് വരാറുണ്ടോ...???

"ചിലപ്പോ...??

"മോളില്ലേ അവിടെ...??

"രാത്രിയിൽ ആകും..."

"ഇനി മുരുകനെ ഒന്ന് കാണണം.... എന്തിനാ എന്റെ പേര് വിളിച്ചിരുന്നത് അയാൾ...??

"അത് മോളെ..."

"എന്തിനെന്ന്....??

"ചിലപ്പോ അങ്ങനെയാ...."

"എങ്ങനെ...??

"മോളെ വിളിച്ചിട്ട് മോളാണെന്ന് കരുതി "

"ഞാൻ ആണെന്ന് കരുതി

💬 Comments

View all comments