Chapter Title : സഞ്ചാരപദം 1 [ദേവജിത്ത്]
മനസ്സിൽ നിന്നും മായ്ക്കാൻ കഴിയും?
എഴുന്നേറ്റാൽ അവൾ കുറച്ചു നേരം ബെഡിൽ ഇരുന്നു റിലാക്സ് ചെയ്യുന്നത് അവളുടെ പതിവാണ് . അവളെ ശല്യം ചെയ്യേണ്ട , ഇനി നമ്മൾ പറഞ്ഞു വന്ന കാര്യങ്ങളിലേക്ക് തിരികെ പോകാം.
പറഞ്ഞു വന്നത്, അവളുടെ ഒരു ലോകം അവൾ തന്നെ സൃഷ്ടിച്ചെടുത്തു. ഏതൊരു അച്ഛനും അമ്മയ്ക്കും അഹങ്കാരമായി മാറുന്ന സ്വാഭാവത്തിനു ഉത്തമ ഉടമയാണ് കാർത്തിക. അവൾക്ക് ഇടയിൽ സൗഹൃദങ്ങൾ വളരെ കുറവെന്ന് തന്നെ പറയാം . അവൾ വയസ്സറിയിച്ച കാലം മുതൽ തന്നെ അവളോട് 'അമ്മ പോലും പറയാതെ ആണ്കുട്ടികളോട് ഇടപെടുന്ന കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ നൽകി. വായനയിലൂടെ അവൾ കൈവരിച്ച അറിവുകൾ അവളെ ഒരു പക്വമതിയായി മാറ്റി കഴിഞ്ഞു.
വീട്ടിൽ മാതാപിതാക്കൾ നേരിടേണ്ടി വന്ന ദുർഘടഘട്ടങ്ങളിൽ അവൾ അവർക്ക് വേണ്ട ഉപദേശം നൽകുന്ന തലത്തിലേക്ക് അവളുടെ വിവേകം വിജയം കൈവരിച്ചു. അതിനാൽ തന്നെ പ്രധാന തീരുമാനങ്ങളിൽ മോളുടെ അഭിപ്രായം ഇരുവരും സ്വീകരിച്ചു.
വർഷങ്ങൾ കടന്നു പോയി കഴിഞ്ഞിരിക്കുന്നു. ഇന്ന് കുടുംബത്തിൽ രാജശേഖരനില്ല. ബിസിനസ്സ് പാർട്ണർ ആയിരുന്ന സാമുവൽ തന്റെ അച്ഛനെ ചതിച്ചു കൊലപ്പെടുത്തി എന്ന് കാർത്തിക മനസ്സിൽ ഉറപ്പിച്ച സംഭവ വികാസങ്ങൾ അവർക്ക് ഇടയിലൂടെ കടന്നു പോയിട്ട് ഇന്നേക്ക് 3 വർഷമായി.
ഇന്ന് കാർത്തികയ്ക്ക് 23 വയസ്സ് , അച്ഛന്റെ മരണത്തെ തുടർന്ന് ഇടയ്ക്ക് നിർത്തിയ പഠനം 'അമ്മ പഠിപ്പിച്ചിരുന്ന അതേ കോളേജിൽ അവൾ തുടരുകയാണ്. എന്നാൽ ഭർത്താവിന്റെ മരണം തളർത്തിയ സാവിത്രി തന്റെ ജോലിയവിടെ തുടർന്നില്ല, അവർ രാജിവെച്ചൊഴിഞ്ഞു. മാനസികമായി ഉൾവലിഞ്ഞു പോയ അവരെ തിരികെ പഴയ മനസികാവസ്ഥയിലേക്ക്
💬 Comments
View all comments