0%

Chapter Title : സന്ധ്യ [Master]

Author : Master Read All Parts 4106

നോക്കി.

“ഞാന്‍ വന്നപ്പഴേക്കും ചേച്ചി പോയിക്കഴിഞ്ഞിരുന്നു. അതാരാരുന്നു ചേച്ചി, ചേച്ചിയോട് സംസാരിച്ച ആ ചെക്കന്‍” വളരെ കരുതലോടെ, ചേച്ചിയുടെ ഭാവം നിരീക്ഷിച്ചുകൊണ്ട്‌ ഞാന്‍ ചോദിച്ചു.

ആ മുഖം ഒരു നിമിഷത്തേക്ക് മിന്നായം പോലെ ഒന്ന് തുടുത്തത് ഞാനറിഞ്ഞു.

“അത് ആ കഫേക്കാരനാ. അന്ന് ഞാന്‍ ചേട്ടന് സര്‍ട്ടിഫിക്കറ്റ് ഒക്കെ അയച്ചത് അവിടുന്നാ. എന്നെ കണ്ടപ്പോള്‍ അവന്‍ വിവരങ്ങള്‍ തിരക്കാനായി നിന്നതാ” ചിരിച്ചുകൊണ്ട് അത്രയും പറഞ്ഞിട്ട് ചേച്ചി അടുക്കളയിലേക്കു പോയി. അമ്മ ഏതോ കറിക്ക് കടുക് വറുക്കുന്നതിന്റെ സുഗന്ധം എന്നെ ആശ്ലേഷിച്ചു.

എന്നെ ഒരു ആധി കീഴടക്കി. അതെന്നെ അതിശക്തമായി വീര്‍പ്പുമുട്ടിച്ച് ഞെരിച്ചു. ചേച്ചി അവനെപ്പറ്റി എന്നോട് കള്ളം പറഞ്ഞിരിക്കുന്നു! ചേച്ചിയാണ് കൈകാണിച്ച് നിര്‍ത്തി സംസാരിച്ചത് എന്നവന്‍ കൂട്ടുകാരനോട് പറയുന്നത് ഞാന്‍ വ്യക്തമായി കേട്ടതാണ്. അക്കാര്യത്തില്‍ അവനൊരിക്കലും കള്ളം പറഞ്ഞതല്ല എന്നെനിക്ക് ഉറപ്പായിരുന്നു. കാരണം കൂട്ടുകാരോട് ഇത്തരം കാര്യങ്ങളില്‍ ഒരാളും കള്ളം പറയില്ല. ചേച്ചിയെ അവനാണ് കണ്ടു സംസാരിച്ചത് എങ്കില്‍ അവനത് അങ്ങനെതന്നെ പറഞ്ഞേനെ. അതിനര്‍ത്ഥം ചേച്ചി എന്നോട് ഇപ്പോള്‍ പറഞ്ഞത് പച്ചക്കള്ളമാണ് എന്നല്ലേ! പക്ഷെ എന്തിന്? എന്റെ മനസ്സ് നിയന്ത്രണാതീതമായി പിടച്ചു.

ഞാന്‍ മുറിയിലേക്ക് കയറി പാന്റും ഷര്‍ട്ടും മാറി ബര്‍മുഡയും ടീഷര്‍ട്ടും ധരിച്ചു. സന്ധ്യേച്ചി എന്നോട് കള്ളം പറഞ്ഞിരിക്കുന്നു; ആ ചിന്തയില്‍ മനസ്സിന്റെ നിയന്ത്രണം വിട്ടുള്ള പാച്ചില്‍ എനിക്ക് തടയാനായില്ല. എന്തിന് ചേച്ചി കള്ളം പറഞ്ഞു? അവനെക്കണ്ട് ചേച്ചിയാണ് സംസാരിച്ചത് എന്ന് പറഞ്ഞാല്‍ എന്തായിരുന്നു കുഴപ്പം? അപ്പോള്‍ അവിടെ എന്തോ ഒളിക്കാനുണ്ട് ചേച്ചിക്ക്. അവനോടുള്ള ചേച്ചിയുടെ അടുപ്പം സാധാരണമല്ല. അതില്‍ ഒളിക്കാന്‍ ചിലതുണ്ട്. അതുകൊണ്ടല്ലേ അവനെപ്പറ്റി പറഞ്ഞപ്പോള്‍ ആ മുഖം തുടുത്തത്. മനസ്സിന്റെ സമാധാനം പാടെ നശിച്ചത് ഞാനറിഞ്ഞു. ഒറ്റ ദിവസംകൊണ്ട് സ്വന്തം ഏട്ടന്റെ ഭാര്യയെപ്പറ്റി ഉണ്ടായിരുന്ന എന്റെ ധാരണകള്‍ ഒന്നടങ്കം കടപുഴകിയിരിക്കുന്നു. ചേച്ചിയെ വളച്ച് പണിയും എന്ന കാര്യത്തില്‍ ആ ചപ്രത്തലമുടിക്കാരന് നല്ല ആത്മവിശ്വാസമാണ്. അതിനര്‍ത്ഥം ചേച്ചി ചേട്ടനെ ചതിക്കും എന്നല്ലേ? ഓര്‍ത്തപ്പോള്‍ ഉള്ളു കത്തുന്നതുപോലെ എനിക്ക് തോന്നി. ചേച്ചി..ചേച്ചി ഒരു വൃത്തികെട്ട പെണ്ണാണോ?

ഞാന്‍ കുറേനേരം ദീര്‍ഘമായി ശ്വസിച്ച് മനസ്സിനെ വരുതിയിലാക്കിയ ശേഷം മുറിക്ക്

💬 Comments

View all comments