Chapter Title : സന്ധ്യാ ത്യാഗം 1 [Pranav]
കതക് തുറന്നു.
"മോനെ നിനക്ക് ആ വീഡിയോ എവിടുന്ന് കിട്ടി? മോൻ കരുതുംപോലെ ഒന്നുമല്ല കാര്യങ്ങൾ"
"എനിക്ക് എവിടുന്ന് കിട്ടി എന്നത് അവിടെ നിൽക്കട്ടെ.."
"ഇല്ല പറ്റില്ല. എനിക്ക് അറിയണം. ഇല്ലേൽ എന്റെ ജീവിതം തകരുന്ന കാര്യമാണ് ഇത്."
സന്ധ്യ ഇടയ്ക്ക് കയറി പറഞ്ഞു.
"നിങ്ങളുടെ ജീവിതം തകരുമല്ലേ... ഇതൊക്കെ ചെയ്ത് കൂട്ടിയപ്പോൾ ഓർത്തോ കൂടെ എന്റെ ജീവിതവും തകരുമെന്ന്? കൂട്ടുകാർക്ക് ഇടയിൽ ഞാൻ എന്ത് മാത്രം അനുഭവിച്ചെന്നു നിങ്ങൾക്ക് അറിയാമോ??"
അത്രയും പറഞ്ഞു കണ്ണ് നിറഞ്ഞ് ശരവണൻ വാതിൽ വലിച്ചടച്ച് പോയി കട്ടിലിൽ വീണു.
സന്ധ്യ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു കൊണ്ട് വാതിൽ തുറന്ന് അവന്റെ റൂമിൽ കയറി. കട്ടിലിന്റെ ഒരു അറ്റത്തു ഇരുന്ന് അവൾ അവന്റെ മുടിയിൽ തലോടി.
"പറ മോനെ... എങ്ങനാ നിനക്ക് ആ വീഡിയോ കിട്ടിയേ? എന്തൊക്കെയാ ഈ പാപിയായ ചേച്ചി കാരണം എന്റെ മോനു അനുഭവിക്കേണ്ടി വന്നേ? മോൻ പറ "
സന്ധ്യയുടെ വാക്കുകൾ ഇടരുന്നുണ്ടായിരുന്നു.
"എന്നോട് ഇപ്പോൾ ഒന്നും ചോദിക്കരുത്. അമ്മ പോയത് തന്നെ എനിക്ക് താങ്ങാൻ ആകുന്നില്ല. അതിന്റെ കൂടെയാ..."
"ഇല്ല മോൻ ഓക്കേ ആകുമ്പോൾ പറഞ്ഞാൽ മതി. അറ്റ്ലീസ്റ്റ് ഈ വീഡിയോ നിനക്ക് കിട്ടിയിട്ട് എത്ര നാളായി എന്നേലും പറയാമോ?"
"3 വർഷം"
സന്ധ്യ ഞെട്ടി പോയി. ഏകദേശം 3 വർഷം മുൻപാണ് ഇത് സംഭവിച്ചത്. ഈ വീഡിയോ അന്ന് ലീക്ക് ആയിരുന്നോ? ക്യാമറ എല്ലാം ഓഫ് ആണെന്ന് പറഞ്ഞാണ് മാനേജർ തന്നെ നിർബന്ധിച്ചത്. അല്ല അതുപോലെ ഏകദേശം 3 വർഷം മുന്നേ
💬 Comments
View all comments