Chapter Title : സന്ധ്യക്ക് വിരിഞ്ഞ പൂവ്
പറ്റിയില്ല .ഒരു ദിവസം രാത്രി ജിത്തു വീട്ടിൽ വന്നു പറഞ്ഞു
" ഡാ ഞാൻ നാളെ ഒരു കല്യാണത്തിന് വയനാട്ടിൽ പോകും . നീ വീട്ടിൽ പോയി കിടക്കണം കേട്ടോ "
ജിത്തു എന്തെങ്കിലും ആവശ്യത്തിന് പോകുമ്പോൾ ഫ്രാൻസി ആണ് കൂട്ട് കിടക്കാറ് . ആഹാരം കഴിച്ചിട്ട് ആണ് മിക്കവാറും പോക്ക് . എന്നാലും സുധ ടേബിളിൽ അവനുള്ള ഭക്ഷണം എടുത്തു വെച്ചിരിക്കും . വാതിൽ തുറന്നു കൊടുത്തിട്ടു സുധ പോയി കിടക്കും , രാവിലെ ഫ്രാൻസി ടേബിളിൽ വെച്ചിരിക്കുന്ന ചായ എടുത്തു കുടിച്ചിട്ട് പോരും , അത്ര തന്നെ . ഫ്രാൻസിയുടെ വീട്ടിൽ വല്യമ്മ ഉള്ളതിനാൽ മരിയക്ക് പേടി ഒന്നുമില്ല . സുധക്കും പേടി ഉണ്ടായിട്ടല്ല . ജിത്തുവിന്റെ സമാധാനത്തിനു ആണ്
ഫ്രാൻസി പറഞ്ഞു ' കിടന്നോളാമെടാ . പക്ഷെ ചിലപ്പോൾ വൈകിയേ വരൂ . മാസാവസാനം അല്ലെ ?
ജിത്തു " അത് സാരമില്ല . ഇപ്പോളത്തെ സാഹചര്യത്തിൽ അമ്മക്ക് മിണ്ടാനും പറയാനും ആളുള്ളത് നല്ലതാ "
പിറ്റേന്ന് രാത്രി പത്തു മണിയോടെ വീട്ടിൽ വന്നു ഊണ് കഴിഞ്ഞു ജിത്തുവിന്റെ വീട്ടിലേക്കു തിരിച്ച ഫ്രാൻസിയോട് മരിയ പറഞ്ഞു
" നോക്കീം കണ്ടുമൊക്കെ നിന്നോണം . കുരുത്തക്കേടൊന്നും ചെയ്തേക്കരുത് . തലയിണയുടെ അടിയിൽ അരിവാൾ ഉണ്ടെന്നു ഓര്മ വേണം "
മമ്മിയെ കൊഞ്ഞനം കുത്തി ഫ്രാൻസി സുധയുടെ വീട്ടിലേക്കു പോയി . ഫ്രാൻസി ചെന്ന് കതകു തട്ടിയപ്പോൾ സുധ വന്നു തുറന്നു ' തിരിഞ്ഞു നടന്ന സുധ പറഞ്ഞു
" ഞാൻ കരുതി നീ വരില്ലെന്ന്
💬 Comments
View all comments